പത്തനംതിട്ട: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ (ksrtc super deluxe bus) യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്ന് പരാതി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസിലാണ് സംഭവം. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ- മെയിൽ വഴിയാണ് പരാതി നൽകിയത്. കെഎസ്ആർടിസി വിജിലൻസിനാണ് പരാതി നൽകിയത്. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് പരാതി.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം ഉണ്ടായത്. പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനശ്രമം ഉണ്ടായത് എന്നാണ് പരാതിയില്‍ പറയുന്നത്. യുവതി ബെംഗളൂരുവില്‍ എത്തിയതിന് ശേഷം ഇ-മെയിലിലാണ് പരാതി നല്‍കിയത്. പൊലീസിന് പരാതി നൽകിയിട്ടില്ല.
Also Read- കെഎസ്ആര്‍ടിസിയുടെ സല്പേര് ഉയര്‍ത്തി; 5 ജീവനക്കാരെ ആദരിച്ച് മാനേജ്മെന്റ്
Arrest | വിവാഹവാഗ്ദാനം നല്കി പീഡനം; കൊച്ചിയില്‍ ഡോക്ടര്‍ റിമാൻഡിൽ
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന (Rape Case) പരാതിയില്‍ കൊച്ചിയില്‍ ഡോക്ടര്‍ അറസ്റ്റില്‍ (Arrest). ഇടപ്പള്ളി സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ എന്‍.ശ്രീഹരിയാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കൊച്ചി നോര്‍ത്ത് പോലീസ് കേസെടുത്തത്.
Also Read- 'ആളെ കൊല്ലാൻ ഇറങ്ങിയതാണോ'; വാക്കേറ്റത്തെ തുടർന്ന് സുഹൃത്തിന്റെ അടിയേറ്റ് 46-കാരൻ മരിച്ചു
കൊച്ചി കതൃക്കടവിലെയും ചിറ്റൂര്‍ റോഡിലെയും ഫ്ലാറ്റില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് ശ്രീഹരിയെന്നും മൊഴിയിലുണ്ട്. അറസ്റ്റിലായ ഡോക്ടറെ കോടതിയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയെ എട്ടു വയസുമുതൽ മൂന്നു വർഷം ക്രൂരമായ പീഡിപ്പിച്ച 28കാരന് ജീവിതാവസാനം വരെ കഠിന തടവ്
കണ്ണൂര്‍: സ്കൂള്‍ വിദ്യാര്‍ഥിനിയെ മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ പീഡിപ്പിച്ച (Rape) കേസില്‍ യുവാവിന് ജീവിതാവസാനം വരെ കഠിനതടവ്. ശ്രീകണ്ഠപുരം സ്വദേശി കെ വി ജിതിന് (ഉണ്ണി 28) ആണ് കോടതി ശിക്ഷിച്ചത്. മറ്റൊരു വകുപ്പില്‍ പ്രതിക്ക് 10 വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
2015 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവ് വിചാരണവേളയില്‍ കൂറുമാറിയിരുന്നു.
പെണ്‍കുട്ടിയുടെയും അധ്യാപകരുടെയും മറ്റു സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി സ്പെഷല്‍ ജഡ്ജി സി.മുജീബ് റഹ്മാന് കേസില്‍ ശിക്ഷ വിധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.