HOME » NEWS » Crime » ATTEMPTED ASSAULT ON A YOUNG WOMAN ON A TRAIN COMPLAINT AGAINST TTR

ട്രെയിനിൽ യുവതിക്ക് നേരെ പീഡനശ്രമം; ടിടിആറിനെതിരേ പരാതി

സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി എ സി കോച്ചിലേക്ക് നല്‍കണമെന്ന ആവശ്യവുമായി ടിടിആറിനെ സമീപിച്ചപ്പോള്‍ ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

News18 Malayalam | news18-malayalam
Updated: April 29, 2021, 5:35 PM IST
ട്രെയിനിൽ യുവതിക്ക് നേരെ പീഡനശ്രമം; ടിടിആറിനെതിരേ പരാതി
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടെ യുവതിക്ക് നേരെ പീഡനശ്രമം നടന്നതായി പരാതി. ഏപ്രില്‍ 12ന് ഐലൻഡ് എക്സ്പ്രസിൽ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. ടിടിആര്‍ പി എച്ച് ജോണ്‍സണ്‍ കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പൊലീസില്‍ പരാതി നല്‍കി.

സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി എ സി കോച്ചിലേക്ക് നല്‍കണമെന്ന ആവശ്യവുമായി ടിടിആറിനെ സമീപിച്ചപ്പോള്‍ ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. പരാതി സ്വീകരിച്ച് ടിടിആറിനെ അന്വേഷിച്ച് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് ഇയാള്‍ ഒളിവിലാണെന്ന് റെയില്‍വേ പൊലീസ് അറിഞ്ഞത്. ടിടിആര്‍ പി എച്ച് ജോണ്‍സണെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

ഓടുന്ന ട്രെയിനിൽ പട്ടാപ്പകൽ ആക്രമണം; ട്രാക്കിലേക്ക് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനിൽ പട്ടാപ്പകൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽനിന്ന് പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റു. മുളന്തുരുത്തി സ്നേഹനഗർ കാർത്യായനി സദനത്തിൽ രാഹുലിന്റെ ഭാര്യ ആശയാണ് (31) ഗുരുവായൂർ- പുനലൂർ എക്സ്പ്രസ് ട്രെയിനിൽ ആക്രമണത്തിനിരയായത്.
പ്രതിയെന്ന് കരുതുന്ന ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടൻ റെയിൽവേ പൊലീസിന്റെ പിടിയിലായതായാണ് സൂചന. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഐസിയുവിലാണ് ആശ.

Also Read- കല്യാണ സംഭാവനയെ ചൊല്ലി തർക്കം; കോട്ടയത്ത് യുവാവിനെ സുഹൃത്തുക്കൾ തല്ലിക്കൊന്നു

28ന് രാവിലെ 8.45നാണ് സംഭവം. ചെങ്ങന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരിയായ ആശ, ജോലിസ്ഥലത്തേക്കു മുളന്തുരുത്തിയിൽ നിന്നാണു ട്രെയിനിൽ കയറിയത്. മറ്റൊരു കോച്ചിലുണ്ടായിരുന്ന അക്രമി, ട്രെയിൻ വിടുന്നതിനു തൊട്ടു മുൻപ് ഈ കോച്ചിലേക്കു മാറിക്കയറി. ഈ സമയത്തു കോച്ചിൽ മറ്റാരുമുണ്ടായിരുന്നില്ല. വാതിലുകൾ അടച്ച ശേഷം, ആശയുടെ സമീപത്ത് വന്നിരുന്ന് ഇയാൾ മൊബൈൽ പിടിച്ചു വാങ്ങി ജനലിലൂടെ പുറത്തേക്കെറിഞ്ഞു.

Also Read- ഫോണിന്റെ പാസ് വേർഡ് നൽകിയില്ല; പ്ലസ് ടു വിദ്യാർത്ഥിയെ സുഹൃത്ത് കൊന്നു

സ്ക്രൂ ഡ്രൈവർ കാണിച്ചു ഭീഷണിപ്പെടുത്തി ഓരോ പവൻ വീതമുള്ള സ്വർണ മാലയും വളയും കവർന്നു. ഇതിനു ശേഷം യുവതിയുടെ മുടിയിൽ പിടിച്ച്, ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചിഴച്ചു. ആക്രമണം ചെറുത്ത യുവതി വാതിൽ തുറന്ന്, ഓടുന്ന ട്രെയിനിന്റെ വാതിൽപ്പിടിയിൽ പിടിച്ചു കുറച്ചു നേരം പുറത്തേക്ക് തൂങ്ങിക്കിടന്നു. അക്രമി കൈകൾ വിടുവിച്ചതോടെ യുവതി പുറത്തേക്കു വീണു. 10 മിനിറ്റിലാണ് സംഭവങ്ങളെല്ലാം നടന്നത്. കാഞ്ഞിരമറ്റം, പിറവം റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഒലിപ്പുറം പാലത്തിനു സമീപമാണു യുവതി വീണത്. റെയിൽവേ ട്രാക്കിൽ വീണു കിടന്ന യുവതിയെ നാട്ടുകാരാണ് കണ്ടെത്തി ഭർത്താവിനെ വിവരമറിയിച്ചത്.

Also Read- വിവാഹദിവസം കാണാതായ വരൻ ഒരു മാസത്തിന് ശേഷം മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടിയില്‍
Published by: Rajesh V
First published: April 29, 2021, 5:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories