നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറത്ത് കോളജ് വിദ്യാര്‍ത്ഥിനിക്കു നേരെ പീഡനശ്രമം; ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രതിക്കായി തിരച്ചില്‍

  മലപ്പുറത്ത് കോളജ് വിദ്യാര്‍ത്ഥിനിക്കു നേരെ പീഡനശ്രമം; ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രതിക്കായി തിരച്ചില്‍

  പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ പ്രതി വലിച്ചു കീറാന്‍ ശ്രമിച്ചു, കൈകള്‍ കെട്ടിയിട്ട് തലയില്‍ കല്ലു കൊണ്ടടിച്ചു.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  മലപ്പുറം: കൊണ്ടോട്ടി കൊട്ടുകരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കോളേജിലേക്ക് പോവുകയായിരുന്നു 21 കാരി. ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന പ്രതി വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച് കീഴ്‌പ്പെടുത്തി വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ പ്രതി വലിച്ചു കീറാന്‍ ശ്രമിച്ചു, കൈകള്‍ കെട്ടിയിട്ട് തലയില്‍ കല്ലു കൊണ്ടടിച്ചു.

  ഇടക്ക് പെണ്‍കുട്ടി കുതറി മാറി ഓടുക ആയിരുന്നു. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറി പെണ്‍കുട്ടി രക്ഷപ്പെട്ടു.. പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പ്രതിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പരിക്കേറ്റ പെണ്‍കുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും , പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും ചികില്‍സ തേടി. ഇവരുടെ പരിക്ക് ഗുരുതരമല്ല.

  പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു. പരിസരങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പ്രതിക്കായി പൊലീസ്അന്വേഷണം തുടരുകയാണ്. മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു.

  പാലക്കാട് കാഞ്ഞിരത്ത് ബിവറേജസ് ഔട്ട്ലറ്റിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി

  പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിവറേജസ് മദ്യവിൽപ്പന കേന്ദ്രത്തിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി. കാഞ്ഞിരത്ത് പ്രവർത്തിയ്ക്കുന്ന മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരൻ ഗിരീഷാണ് നാലു ദിവസത്തെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായി മുങ്ങിയത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

  കാഞ്ഞിരം ബിവറേജസ് മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരനും ആലത്തൂർ സ്വദേശിയുമായ ഗിരീഷാണ് പണവുമായി മുങ്ങിയത്. ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷൻ തുകയായ  31, 25, 240 രൂപയുമായാണ് ഇയാൾ കടന്നുകളഞ്ഞത്. കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാലാണ് പണം അടക്കാതിരുന്നത്. ഈ പണം   ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ കൊടുത്തു വിട്ടപ്പോഴാണ് പണവുമായി മുങ്ങിയത്. ഇന്ന് 12 മണിയോടെയാണ് ഗിരീഷ് ബാങ്കിലേക്ക് പോയത്. എന്നാൽ രണ്ടു മണിയായിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് അധികൃതർ സംശയം തോന്നി വിളിയ്ക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

  സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് അയച്ച ശേഷമാണ് മുങ്ങിയത്.  ഇയാൾ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ടു വർഷത്തിലേറെയായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്.  ഇയാൾ വാളയാർ അതിർത്തി കടന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
  Published by:Jayesh Krishnan
  First published:
  )}