വിവരാവകാശ പ്രവർത്തകന്റെ ആക്രമണം: ഗൂഢാലോചനയെന്ന് ഓഡിയോ; പൊലീസ് അനാസ്ഥയെന്ന് ആരോപണം

സംഭവത്തിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപം

News18 Malayalam | news18-malayalam
Updated: January 27, 2020, 11:27 AM IST
വിവരാവകാശ പ്രവർത്തകന്റെ ആക്രമണം: ഗൂഢാലോചനയെന്ന് ഓഡിയോ; പൊലീസ് അനാസ്ഥയെന്ന് ആരോപണം
News18 Malayalam
  • Share this:
കോട്ടയം : വിവരാവകാശ പ്രവർത്തകനെ മണൽ  മാഫിയ ആക്രമിച്ചത്  ഭീഷണിപ്പെടുത്തിയ ശേഷം
ഇത് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. മഹേഷിനെ ആളെ വിട്ട് തല്ലിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശബ്ദ സംഭാഷണം പുറത്തുവന്നു.

വെള്ളൂപറമ്പ് സ്വദേശി നെടുമ്പാറയിൽ ബൈജു എന്ന് വിളിക്കുന്ന സുരേഷ് ആണ് ആക്രമണത്തിനു മുമ്പ് മഹേഷ് വിജയനെ ഭീഷണിപ്പെടുത്തിയത്. വീടിനു പുറത്ത് ഇറങ്ങിയാൽ ആളെ വിട്ട് തല്ലിക്കുമെന്നാണ് ഭീഷണി. തോട് കൈയേറി അനധികൃത നിർമാണം നടത്തിയ മാടയ്ക്കാൻ ഷാജിക്ക് ആക്രമണത്തിൽ ബന്ധമില്ലെന്ന് വരുത്തി തല്ലുമെന്ന് ഓഡിയോയിൽ പറയുന്നു.

പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ല; മഹേഷ്

ഭീഷണി ആദ്യഘട്ടത്തിൽ കാര്യമായി എടുത്തില്ല എന്ന് മഹേഷ് വ്യക്തമാക്കുന്നു. പിന്നീട് ആക്രമണമുണ്ടായ ശേഷം ഓഡിയോ ക്ലിപ്പുകൾ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല. ഇയാൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും മഹേഷ് പറയുന്നു.

അതേസമയം ഭീഷണി സംബന്ധിച്ച് പ്രത്യേക പരാതി ഉണ്ടായിരുന്നില്ലെന്ന് കോട്ടയം വെസ്റ്റ് പോലീസ് വ്യക്തമാക്കി. മഹേഷിൻറെ ആക്ഷേപങ്ങളെ കുറിച്ച് പരിശോധിക്കുമെന്നും കോട്ടയം വെസ്റ്റ് പൊലീസ് പറഞ്ഞു.

Also Read-  സെൽഫിയെടുക്കാൻ പാലത്തിൽ കയറിയ യുവതി ട്രെയിൻ തട്ടി മരിച്ചു
First published: January 27, 2020, 11:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading