നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് കോടതി

  ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് കോടതി

  സഹതാരത്തിന്റെ സുഹൃത്തിനെ അലെക്‌സ് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്

  Alex Hepburn

  Alex Hepburn

  • News18
  • Last Updated :
  • Share this:
   ലണ്ടന്‍: ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൗണ്ടി ക്രിക്കറ്റ് ടീം വോസ്റ്റഷെയറിന്റെ താരം അലെക്‌സ് ഹെപ്‌ബേണാണ് പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. താരം കുറ്റക്കാരനാണെന്ന് വിധി വരുന്നതിനിടെ താരം കോടതിയില്‍ പൊട്ടിക്കരയുകയായിരുന്നു.

   23 കാരനായ ഹെപ്‌ബോണ്‍ 2013 ല്‍ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റില്‍ സജീവമാണ്. സഹതാരത്തിന്റെ സുഹൃത്തിനെ അലെക്‌സ് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഇംഗ്ലണ്ട് ലയണ്‍സിന്റെ താരവും അലെക്‌സിന്റെ സുഹൃത്തുമായ ജോ ക്ലാര്‍ക്കുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതി ഉറങ്ങുന്ന സമയത്ത അലെക്സ് ബാലാത്സംഗം ചെയ്‌തെന്നാണ് കേസ്.

   Also Read: ഉറക്കത്തിനിടെ ബലാത്സംഗം: കുറ്റം തെളിയിക്കാനായില്ല; ക്രിക്കറ്റ് താരത്തെ വെറുതെവിട്ടു

   നൈറ്റ് ക്ലബ്ലില്‍ നിന്ന് പരിചയപ്പെട്ട ജോ ക്ലര്‍ക്കുമായി വോസ്റ്റഷെയറിലെ ഫ്‌ളാറ്റില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നെന്നും പിന്നീട് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ അലെക്സ് തന്നെ ബലാത്സംഗം ചെയ്തെന്ന് മനസിലാകുകയായിരുന്നെന്നുമാണ് യുവതി പറയുന്നത്.

   എന്നാല്‍ യുവതിയുമായുള്ള ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നെന്നാണ് അലെക്‌സ് പറഞ്ഞിരുന്നത്. എന്നാല്‍ ജോ ക്ലര്‍ക്കുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനുശേഷം ഉറങ്ങിയെഴുന്നേറ്റപ്പോള്‍ അലെക്‌സ് ഹെപ്ബേണ്‍ തന്നെ പീഡിപ്പിച്ചതായി മനസ്സിലായെന്നും ക്ലര്‍ക്ക് ടോയ്‌ല്റ്റില്‍ പോയ സമയത്തായിരുന്നു ഇതെന്നും യുവതി പരാതി പെടുകയായിരുന്നു. ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിയോടിയ യുവതിയെ വഴിയാത്രക്കാരാണ് കണ്ടെത്തിയത്.

   First published:
   )}