• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| 'ഭർത്താവിനെ എങ്ങനെ കൊല്ലാം' എന്ന ലേഖനമെഴുതി; ഒടുവിൽ സ്വന്തം ഭർത്താവിന്റെ കൊലപാതകത്തിൽ പിടിയിലായ എഴുത്തുകാരി

Murder| 'ഭർത്താവിനെ എങ്ങനെ കൊല്ലാം' എന്ന ലേഖനമെഴുതി; ഒടുവിൽ സ്വന്തം ഭർത്താവിന്റെ കൊലപാതകത്തിൽ പിടിയിലായ എഴുത്തുകാരി

"നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം" എന്ന പേരിൽ നേരത്തേ ലേഖനമെഴുതിയ എഴുത്തുകാരിയാണ് നാൻസി.

  • Share this:
    ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നോവലിസ്റ്റായ ഭാര്യ കുറ്റക്കാരിയെന്ന് കോടതി. പോർട്ട്ലാന്റിലാണ് സംഭവം. നാൻസി ക്രാംപ്റ്റൺ ബ്രോഫി (71) ആണ് ഭർത്താവിനെ വെടിവെച്ചു കൊന്നത്. "How to Murder Your Husband" ( നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം) എന്ന പേരിൽ നേരത്തേ ലേഖനമെഴുതിയ എഴുത്തുകാരിയാണ് നാൻസി.

    ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടങ്ങുന്ന ജൂറിയാണ് നാൻസി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. 2018 ജൂൺ രണ്ടിനാണ് നാൻസിയുടെ ഭർത്താവ് ഡാനിയേൽ ബ്രോഫി (63)കൊല്ലപ്പെടുന്നത്. സൗത്ത് വെസ്റ്റ് പോർട്ട്ലാന്റിലെ ഒറിഗോൺ പാചക ഇൻസ്റ്റിറ്റ്യൂട്ടിലെ ഷെഫ് ആയിരുന്നു ഡാനിയേൽ.

    ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചായിരുന്നു കൊലപാതക നടന്നത്. പുറകിൽ നിന്നാണ് ഡാനിയേലിന് വെടിയേറ്റത്. നെഞ്ച് തുളച്ച് കയറിയ രണ്ട് വെടിയുണ്ടകളാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപ്രവർത്തകരും വിദ്യാർത്ഥികളുമാണ് മൃതദേഹം ആദ്യം കണ്ടത്.

    Also Read-കുഞ്ഞ് ഉറങ്ങാത്തതിന് മുഖത്തടിച്ചു; പത്തുമാസം പ്രായമുളള കുഞ്ഞിന്‍റെ കര്‍ണപുടം പൊട്ടി; ആയ അറസ്റ്റില്‍

    യാതൊരു ഭാവ വ്യത്യാസവുമില്ലാതെയാണ് കോടതി വിധി നാൻസി കേട്ടതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് നാൻസിയുടെ അഭിഭാഷകർ അറിയിച്ചു.

    നേരത്തേ ഭർത്താവിനെ എങ്ങനെ കൊല്ലാം എന്ന പേരിൽ നാൻസി ലേഖനമെഴുതിയിരുന്നു. വിധി വന്നതിനു ശേഷം ലേഖനത്തിലെ ചില ഭാഗങ്ങളും വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. ലേഖനത്തിലെ ഒരു പരാമർശം ഇങ്ങനെ,

    Also Read-ഇരട്ടപ്പേര് വിളിച്ചയാളെ കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം

    "ഒരു റൊമാന്റിക് സസ്‌പെൻസ് എഴുത്തുകാരിയെന്ന നിലയിൽ കൊലപാതകത്തെക്കുറിച്ചും അതിന്റെ പിന്നാലെയുള്ള പോലീസ് നടപടികളെക്കുറിച്ചും ധാരാളം സമയം ഞാൻ ചിലവഴിക്കാറുണ്ട്. എല്ലാത്തിലുമപരി, കൊലപാതകം എന്നെ സ്വതന്ത്രയാക്കുകയാണെങ്കിൽ. പക്ഷേ, ജയിലിൽ സമയം കളയാൻ തീർച്ചയായും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു കാര്യം കൂടി പറയാം, എനിക്ക് ജമ്പ്‌സ്യൂട്ടുകൾ ഇഷ്ടമല്ല, ഓറഞ്ച് എന്റെ നിറവുമല്ല."

    ഡാനിയേലിന്റെ കൊലപാതകത്തിനു ശേഷം നാൻസിയുടെ കാറിന് സമാനമായ ടൊയോട്ട മിനിവാൻ സംഭവ സ്ഥലത്ത് കണ്ടതായി സിസിടിവി ദൃശ്യങ്ങളുണ്ട്. മാത്രമല്ല, നാൻസിയും ഭർത്താവും തോക്ക് വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തി. എന്നാൽ ഈ തോക്ക് ഒരിക്കലും ഉപയോഗിച്ചിരുന്നില്ലെന്നും പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാൻസി ഓൺലൈനിൽ മറ്റൊരു തോക്ക് വാങ്ങിയതായി കണ്ടെത്തി. ഇത് ഉപയോഗിച്ചാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

    'ദി റോങ് ഹസ്ബൻഡ്', 'ഹെൽ ഓൺ എ ഹാർട്ട്' എന്നിങ്ങനെ രണ്ട് നോവലുകൾ നാൻസി പുറത്തിറക്കിയിരുന്നു. ഈ രണ്ട് പുസ്തകങ്ങളും സാമ്പത്തികമായി നേട്ടമുണ്ടാക്കിയിരുന്നില്ല. 2011 ലാണ് ഹൗ ടു മർഡർ യുവർ ഹസ്ബൻഡ് എന്ന പേരിൽ ബ്ലോഗ് ലേഖനം എഴുതിയത്.
    Published by:Naseeba TC
    First published: