തിരുവനന്തപുരം: ജനറേറ്ററില്‍ നിന്ന് പെട്രോള്‍ എടുത്തുവെന്നാരോപിച്ച് ഓട്ടിസം ബാധിതനായ യുവാവിന് ക്രൂരമര്‍ദനം. കത്തിപ്പാറ സ്വദേശി മഹേഷിനാണ് മര്‍ദനമേറ്റത്. കുടപ്പനമൂട് സ്വദേശി രാജേഷ് ആണ് മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
സമീപത്ത് ക്രിസ്മസ് ആഘോഷത്തിനായി എത്തിച്ച സൗണ്ട് സിസ്റ്റത്തിന്റെ ജനറേറ്ററില്‍ നിന്നും മഹേഷ് പെട്രോള്‍ ഊറ്റിയെന്ന് ആരോപിച്ചാണ് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനായ രാജേഷ് മര്‍ദിച്ചത്.
Also Read-മണൽ മാഫിയയുടെ കൈക്കൂലിയ്ക്ക് ഗൂഗിൾ പേ; രണ്ട് എസ്.ഐമാരെ സസ്പെൻഡ് ചെയ്തു
ഹോട്ടലിലെ ജോലിക്കായി എത്തിയപ്പോഴായിരുന്നു മര്‍ദനം. മഹേഷ് ആനപ്പാറ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ രാജേഷിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.