തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മദ്യം നല്കി പീഡനത്തിനിരയാക്കിയ(Rape) ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍(Arrest). കിളിമാനൂര്‍ അടയമണ്‍ നെല്ലികുന്ന് സ്വദേശി അരുണ്‍ ദാസ് (37) ആണ് പിടിയിലായത്. വീട്ടിലേക്ക് പോകുന്നതിനിടെയാണ് 17 വയസ്സുകാരനെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് അരുണ്‍ദാസ് ഓട്ടോയില്‍ കയറ്റിയത്.
ഇതിനിടെ കിളിമാനൂരിലെ ബാറില്‍ നിന്ന് മദ്യം വാങ്ങിനല്‍കി. വീട്ടിലെത്തിച്ചും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. ഇതിനുശേഷമാണ് 17-കാരനെ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് പിറ്റേദിവസമാണ് കുട്ടിയെ വീട്ടില്‍ കൊണ്ടുവിട്ടത്.
രാത്രി എവിടെയായിരുന്നുവെന്ന് വീട്ടുകാര്‍ ചോദ്യംചെയ്തതോടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കിളിമാനൂര്‍ പോലീസിന് പരാതി നല്കി. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read-Arrest | കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം; കടയുടമ അറസ്റ്റില്‍
കുട്ടിയെ കൊണ്ടുപോയ ബാറിലും പ്രതിയുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Arrest | അടയ്ക്ക വില്‍ക്കാനെത്തിയ 12കാരനെ 34കാരന് ലെെംഗികമായി പീഡിപ്പിച്ചതായി പരാതി
പാലക്കാട്: അടയ്ക്ക വില്‍ക്കാനെത്തിയ 12കാരനെ ലൈംഗികമായി പീഡിപ്പിച്ച (
Sexual assault) പരാതിയില്‍ പ്രതി പിടിയില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ ഉണ്ണിയാല്‍ കര്‍ക്കിടാംകുന്ന് സ്വദേശി ഹംസ (34) ആണ് അറസ്റ്റിലായത്.
ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദ സംഭവ നടക്കുന്നത് പള്ളിക്കുന്ന് ആവണക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു പ്രതി. ഇതിനിടയിലാണാണ് മണ്ണാര്‍ക്കാട് അടയ്ക്ക വില്‍ക്കാനെത്തിയ പന്ത്രണ്ട് വയസ്സുകാരനെ ഇയാള്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ കരുവാരക്കുണ്ട് സ്റ്റേഷനിലും സമാനമായ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
Also Read-Murder |ലൈംഗികാതിക്രമം എതിര്‍ത്തു; സഹോദരന്റെ ഭാര്യയെയും കുഞ്ഞിനേയും ചുട്ടുകൊന്നു
മണ്ണാര്‍ക്കാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ കെ.ആര്. ജസ്റ്റിന്, സുരേഷ് ബാബു, എ.എസ്.ഐ. വിജയ് മണി, സി.പി.ഒ.മാരായ നസീം, റമീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.