• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | ലോട്ടറി വിൽപ്പനക്കാരനെ മർദിച്ച് ടിക്കറ്റുകൾ പിടിച്ച് പറിച്ചു; ഓട്ടോ ഡ്രൈവർ പിടിയിൽ

Arrest | ലോട്ടറി വിൽപ്പനക്കാരനെ മർദിച്ച് ടിക്കറ്റുകൾ പിടിച്ച് പറിച്ചു; ഓട്ടോ ഡ്രൈവർ പിടിയിൽ

ലോട്ടറി വില്‍പനക്കാരനായ മണിയനെ മർദ്ദിച്ചാണ് പ്രതി ടിക്കറ്റ് തട്ടിയെടുത്തത്

 • Share this:
  തിരുവനന്തപുരം: ലോട്ടറി വില്‍പനക്കാരനെ മര്‍ദിച്ച് ലോട്ടറി (Lottery)  ടിക്കറ്റ് തട്ടിയെടുത്ത ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍. നെടുമങ്ങാട് ആനാട് മന്നൂര്‍കോണം കുന്നത്തുമല തടത്തരികത്തു വീട്ടില്‍ രവിയെയാണ് (48) നെടുമങ്ങാട് പൊലീസ് (Police) സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തത്.

  കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് കല്ലിഗല്‍ ജംക്ഷനില്‍ ബിവറേജ് ഔട്ട്ലെറ്റിനു സമീപം ലോട്ടറി വില്‍പനക്കാരനായ മണിയനില്‍ (65) നിന്നും രവി ടിക്കറ്റ് തട്ടിയെടുത്തത്.

  ലോട്ടറി വില്‍പനക്കാരനായ മണിയനെ മർദ്ദിച്ചാണ്  ഏപ്രില്‍ ഒന്നിന് നറുക്കെടപ്പു നടന്ന കേരള സര്‍ക്കാര്‍ നിര്‍മല്‍ ഭാഗ്യക്കുറിയുടെ 23 ടിക്കറ്റുകള്‍ ഇയാള്‍ തട്ടിയെടുത്തത്. സംഭവം നടന്നതിന് പിന്നാലെ മണിയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

  നെടുമങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, എസ്‌ഐ സുനില്‍ ഗോപി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിജു സി, സുരേഷ് ബാബു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

  Pocso | പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരെ പോക്സോ

  പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന (Sexual Abuse) പരാതിയില്‍ പിതാവിനെതിരെ പൊലീസ് (Kerala Police) പോക്സോ കേസെടുത്തു (Pocos Case). കാസർകോട് ജില്ലയിലെ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പതിന്നാലുകാരിയായ മകളെ സ്വന്തം വീട്ടില്‍ വെച്ച്‌ 45 കാരനായ പിതാവ് പീഡിപ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ ജനുവരി മാസം മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

  ഇതേത്തുടർന്നാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇതിൽ സംഭവത്തിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തുകയും പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗീക പീഡനം; പ്രതിക്ക് 17 വര്‍ഷം കഠിന തടവ്

  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 17 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും ശിക്ഷ.  പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എൽ. എസ്റ്റേറ്റ് ലയത്തിലെ അനീഷ് കുമാറി(21)നെയാണ് തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സൺ എം. ജോസഫ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം 300 ദിവസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

  2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്ലസ് വൺ വിദ്യാർഥിയായ ആൺകുട്ടിയെ പലതവണ ഇയാള്‍  ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന് ഏഴു വർഷം കഠിനതടവും ഒരുലക്ഷം പിഴിയുമാണ് ശിക്ഷ.

   Also Read- വീട്ടമ്മയുടെ വീട്ടിൽ അക്രമം; മുൻ കാമുകൻ ബംഗാൾ സ്വദേശിയെ വെട്ടി; തടസം പിടിച്ച വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റു

  ആവർത്തിച്ചുള്ള കുറ്റത്തിന് 10 വർഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിനായി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിത ഹാജരായി.
  Published by:Jayashankar AV
  First published: