നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സഹോദരനെ പാതിവഴിയിൽ ഇറക്കിവിട്ട ശേഷം പതിനാലുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

  സഹോദരനെ പാതിവഴിയിൽ ഇറക്കിവിട്ട ശേഷം പതിനാലുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

  കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയും സഹോദരനെയും ഓട്ടോ ഡ്രൈവറായ മുകേഷ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയും സഹോദരനെ പാതിവഴിയിൽ ഇറക്കി വിട്ടതിനു ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

  അറസ്റ്റിലായ മുകേഷ് പ്രഭു

  അറസ്റ്റിലായ മുകേഷ് പ്രഭു

  • Share this:
   ഇടുക്കി: ചിന്നക്കനാൽ ആനയിറങ്കലിൽ പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. കോമ്പാറ പന്നിയാർ സ്വദേശി മുകേഷ് പ്രഭു (24) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശാന്തൻപാറ ആനയിറങ്കലിൽ 14 വയസുകാരി പീഡനത്തിന് ഇരയായത്.

   തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയതിനെ തുടർന്ന് ലയത്തിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയും സഹോദരനെയും ഓട്ടോ ഡ്രൈവറായ മുകേഷ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയും സഹോദരനെ പാതിവഴിയിൽ ഇറക്കി വിട്ടതിനു ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

   പീഡനത്തിന് ശേഷം പെൺകുട്ടിയെ തിരികെ ലയത്തിൽ എത്തിക്കുകയും ചെയ്‌തു. പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്. ശാന്തൻപാറ പൊലീസിൽ പരാതി നൽകുകയും പ്രതിയായ ഓട്ടോ ഡ്രൈവറെ പിടികൂടുകയും ചെയ്‌തു. പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

   ഇടുക്കി വണ്ടൻമേട്ടിൽനിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ബന്ധുവിനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി

   വണ്ടൻമേട് നിന്ന് രണ്ടുമാസം മുമ്പ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ അടുത്ത ബന്ധുവിനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി. ഉത്തംപാളയം സ്വദേശി ശിവ എന്ന ജഗന്നാഥനെയാണ്(33) വണ്ടൻമേട് പൊലീസ് പിടികൂടിയത്. പെൺകുട്ടിയ്ക്കൊപ്പമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

   തമിഴ്നാട്ടിലെ വേളാങ്കണ്ണിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കട്ടപ്പന ഡി. വൈ. എസ്. പി വി എ നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ സജിമോൻ ജോസഫ്, എ എസ് ഐ ബേസിൽ പി ഐസക്, സുബൈർ എസ്, സി പി ഒമാരായ ടോണി ജോൺ, അനീഷ് വി കെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

   ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 23കാരൻ പിടിയിൽ

   ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. കൊല്ലം ഓയൂർ ത​ച്ച​ക്കോ​ട് മ​ന​ങ്ങാ​ട് അ​ൽ​താ​ഫ് മ​ൻ​സി​ലി​ൽ അ​ൽ​താ​ഫ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. കുറച്ചുകാലമായി ഭ​ർ​ത്താ​വു​മാ​യി പിരിഞ്ഞു ക​ഴി​ഞ്ഞ് വ​രു​ന്ന നാ​ല് വ​യ​സു​ള​ള കു​ട്ടി​യു​ടെ അ​മ്മ​യാ​യ യു​വ​തിയാണ് പീഡനത്തിന് ഇരയായത്. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യാ​ണ് യുവതിയുമായി അൽതാഫ് പ​രി​ച​യ​ത്തി​ലാ​യ​ത്.

   തു​ട​ർ​ന്ന് ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി കേ​ര​ള​പു​ര​ത്തും ക​രി​ക്കോ​ടു​മു​ള​ള ബന്ധുവിന്‍റെയും സുഹൃത്തിന്‍റെയും വീ​ടു​ക​ളി​ൽ വ​ച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. താൻ ഗർഭിണിയാണെന്നും വിവാഹം ഉടൻ നടത്തണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇവിടെയെത്തിയ അൽത്താഫ് യുവതിയെ ദേഹോപ്രദവം ഏൽപ്പിക്കാൻ ശ്രമിച്ചിരുന്നു.

   ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി.​ഡി.​വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
   Published by:Rajesh V
   First published:
   )}