കോഴിക്കോട്: മുക്കം മുത്തേരിയിൽ ഓട്ടോറിക്ഷാ യാത്രക്കാരിയായ വയോധികയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയും തുടർന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിലായി. ഓട്ടോ ഡ്രൈവറായ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയായ മുജീബാണ് പോലീസിൻറെ പിടിയിലായത്.
വയോധികയുടെ മൊഴിയുടെയും പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൻറെയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഈ മാസം രണ്ടിന് രാവിലെ ആറരയോടെയാണ് ഓമശ്ശേരി ഹോട്ടൽ ജീവനക്കാരിയായ സ്ത്രീ ജോലിക്ക് പോകുന്നതിനായി മുജീബിന്റെ ഓട്ടോയിൽ കയറിയത്. എന്നാൽ യാത്രയ്ക്കിടെ ഓട്ടോ തകരാറിലായെന്ന് പറഞ്ഞ് നിർത്തിയ മുജീബ്, വയോധികയെ ബോധകെടുത്തുകയും തൊട്ടടുത്തുള്ള കാപ്പുമലയിലെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി കൈയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. അതിനുശേഷം ആഭരണങ്ങൾ കവർന്നെടുക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.