നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് മദ്യലഹരിയില്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച സംഭവം; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

  കോഴിക്കോട് മദ്യലഹരിയില്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച സംഭവം; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

  ഓട്ടോ ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പോലീസ് കേസെടുത്തുത്തിരിക്കുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: ഓട്ടോകൂലി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവറെ (Auto driver) മര്‍ദിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ്(Police) കേസെടുത്തു.

   കോഴിക്കോട് ബീച്ച് ആശുപത്രിയിലെ സെക്രട്ടറി അഗസ്റ്റിന്‍, ക്ലര്‍ക്ക് അരുണ്‍ എന്നിവര്‍ക്കെതിരെ ഓട്ടോ ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പോലീസ് കേസെടുത്തുത്തിരിക്കുന്നത്.മദ്യ ലഹരിയില്‍ ആയിരുന്ന ഇവര്‍ പോലീസാണെന്ന് പറഞ്ഞാണ്‌ മര്‍ദ്ദിച്ചത്.

   ഓട്ടോ കൂലി ചോദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ ഇന്നലെ രാത്രി കോട്ടപ്പറമ്ബ് ആശുപത്രിക്ക് മുന്നില്‍ ഫ്രാന്‍സിസ് റോഡ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അജ്മല്‍ നാസിയെ ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് ഉടന്‍ കടക്കും.

   Child Pornography| അശ്ലീല വിഡിയോ പ്രചരിപ്പിച്ചു: 14 സംസ്ഥാനങ്ങളിൽ CBI റെയ്ഡ്; 10 പേർ പിടിയിൽ


   കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സിബിഐ (CBI)രാജ്യവ്യാപക റെയ്ഡ് നടത്തി. 14 സംസ്ഥാനങ്ങളിലായി 77 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയ സിബിഐ 23 കേസുകൾ രജിസ്റ്റർ ചെയ്തു. പോക്സോ നിയമപ്രകാരമുള്ള (Pocso) വകുപ്പുകൾ ചുമത്തിയ കേസുകളിൽ 83 പേരാണു പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ പത്തോളം പേരെ അറസ്റ്റ് ചെയ്തു.

   ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്ന രാജ്യാന്തര ശൃംഖലയുടെ ഭാഗമാണിവർ. ആന്ധ്ര, ഡൽഹി, യുപി, പഞ്ചാബ്, ബിഹാർ, ഒഡീഷ, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹിമാചൽ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.

   ലിങ്കുകൾ, വീഡിയോകൾ, ചിത്രങ്ങൾ, ടെക്‌സ്റ്റുകൾ, പോസ്റ്റുകൾ, സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ/പ്ലാറ്റ്‌ഫോമുകൾ, തേർഡ്-പാർട്ടി സ്റ്റോറേജ്/ഹോസ്‌റ്റിംഗ് എന്നിവയിൽ അത്തരം ഉള്ളടക്കം ഹോസ്റ്റുചെയ്യുന്നതിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് റെയ്ഡുമായി ബന്ധപ്പെട്ട ഒരു എഫ്ഐആറിൽ പറയുന്നു.

   Also Read- കണ്ണൂരിൽ മൂന്നും എട്ടും വയസുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ

   അയ്യായിരത്തിലധികം കുറ്റവാളികളുള്ള അമ്പതിലധികം ഗ്രൂപ്പുകളുണ്ടെന്ന് സിബിഐ വക്താവ് ആർ സി ജോഷി പറഞ്ഞു. “ഈ ഗ്രൂപ്പുകളിൽ പലതിനും വിദേശ പൗരന്മാരുടെ പങ്കാളിത്തമുണ്ട്. വിവിധ ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ വിഷയത്തിൽ ഉൾപ്പെട്ടേക്കാമെന്നാണ് പ്രാഥമിക വിവരം. ഔപചാരികവും അനൗപചാരികവുമായ മാർഗങ്ങളിലൂടെ സിബിഐ മറ്റ് ഏജൻസികളുമായി ബന്ധപ്പെടുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

   Also Read- Man rapes daughter| ജാതി മാറി വിവാഹം കഴിച്ച മകളെ പിതാവ് ബലാത്സംഗം ചെയ്തു കൊന്നു

   പാകിസ്ഥാൻ, ബംഗ്ലാദേശ്, യുഎസ്, യുകെ, കാനഡ, ഫ്രാൻസ്, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന ചില രാജ്യങ്ങളിലുള്ള വ്യക്തികൾക്ക് ഇതിൽ പങ്കാളിത്തമുണ്ടെന്നാണ് വിവരം. ഒഡീഷയിലെ ദെൻകനാലിൽ റെയ്ഡിനെത്തിയ സിബിഐ സംഘത്തിന് നേരെ ആക്രമണമുണ്ടായി. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മിഥുൻ നായക്കിന്റെ വീട് റെയ്ഡ് ചെയ്യാനെത്തിയ സംഘത്തെയാണ് ഒരു സംഘം ആക്രമിച്ചത്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷം സ്ത്രീകൾ അടക്കമുള്ളവർ തടി കഷണം കൊണ്ട് മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ ചുമതലക്കാരൻഡ മിഥുൻ നായിക്കാണെന്ന് സിബിഐ ഉദ്യോഗസ്ഥർ പറയുന്നു.
   Published by:Jayashankar AV
   First published:
   )}