• HOME
  • »
  • NEWS
  • »
  • crime
  • »
  • Woman | മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവതിയെ ക്രൂരമായി മര്‍ദിച്ച് ഡ്രൈവര്‍മാര്‍; നോക്കി നിന്ന് പൊലീസ്

Woman | മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവതിയെ ക്രൂരമായി മര്‍ദിച്ച് ഡ്രൈവര്‍മാര്‍; നോക്കി നിന്ന് പൊലീസ്

സംഭവം വിവാദമായതോടെ യുവതിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

  • Share this:
    രാജസ്ഥാനിലെ (Rajasthan) ഭരത്പൂരില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ 25 കാരിയായ യുവതിയെ ക്രൂരമായി നിലത്തിച്ച് മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. പൊലീസുകാരന്‍ (Police) നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. ബുധനാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ വൈറലാണ്.യുവതിയെ ആക്രമിക്കുമ്പോള്‍ നോക്കി നില്‍ക്കുന്ന പൊലീസുകാരെ വീഡിയോയില്‍ കാണാം.

    സംഭവം വിവാദമായതോടെ യുവതിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് ഓട്ടോ ഡ്രൈവര്‍മാരെയും ഐപിസി സെക്ഷന്‍ 324,341,354, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

    പ്രതികളെ പെലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യലഹരിയില്‍ ആയിരുന്ന യുവതി ഓട്ടോ ഡ്രൈവര്‍മാരുമായി വഴക്കിട്ടുകയായിരുന്നു. മഹേഷ്, ചരണ്‍ സിംഗ് എന്നീ രണ്ട് ഓട്ടോ ഡ്രൈവര്‍മാരാണ് യുവതിയെ മര്‍ദിച്ചത് പൊലീസ് പറഞ്ഞു. യുവതുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

    MDMA | കണ്ണൂർ മയക്കുമരുന്ന് കേസിൽ SDPI പ്രവർത്തകനും ഭാര്യയും അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് ആറ് പേർ

    ഒന്നര കോടിയോളം വില വരുന്ന എം ഡി എം എ (MDMA) മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ എസ് ഡി പി ഐ (SDPI) പ്രവർത്തകനും ഭാര്യയും അറസ്റ്റിലായി. മരക്കാകണ്ടി ചെറിയ ചിന്നപ്പന്‍റവിട സി സി അൻസാരി(35), ഭാര്യ ശബ്ന(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. ഇവരുൾപ്പടെ മൂന്നുപേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മാർച്ച് പതിനാറിന് അറസ്റ്റിലായ പ്രധാനപ്രതി നിസാം അബ്ദുൾ ഗഫൂറിന്‍റെ മയക്കുമരുന്ന് വിൽപന ശൃംഖലയിൽപ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടിൽ ശിഹാബിനെയും(35) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ ആറു പേരൊണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.

    Also read: Drug Case | കണ്ണൂരിലേക്ക് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസ്; മൂന്നു പേര്‍ അറസ്റ്റില്‍

    നിസാം അബ്ദുൾ ഗഫൂറിന് പുറമെ കോയ്യോട് സ്വദേശി അഫ്സൽ, ഭാര്യ ബർക്കീസ് എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. ഒരു ഗ്രാം എംഡിഎംഎ 1500 രൂപയ്ക്കാണ് സംഘം ആവശ്യക്കാർക്ക് നൽകിയിരുന്നത്. നിസാം പൊലീസിനോട് പറഞ്ഞതാണ് ഇക്കാര്യം. ഈ കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന് കണ്ണൂർ എസിപി പി.പി സദാനന്ദൻ പറഞ്ഞു. ഇവർക്ക് മയക്കുമരുന്ന് ലഭ്യമാക്കിയിരുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ബംഗളുരുവിൽ പിടിയിലായതായി റിപ്പോർട്ടുണ്ട്.
    Published by:Jayashankar AV
    First published: