ഓട്ടം വിളിച്ചു; തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

ഓട്ടം വിളിച്ച സംഘം കൊലപ്പെടുത്തുകയായിരുന്നു...

News18 Malayalam | news18-malayalam
Updated: October 20, 2019, 11:55 AM IST
ഓട്ടം വിളിച്ചു; തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ആനയറയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പേട്ട താഴശ്ശേരി വയലിൽ വീട്ടിൽ വിപിൻ എന്ന കൊച്ചു കുട്ടനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ആനയറയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വഴിയിലാണ് ഓട്ടോ ഡ്രൈവറായ വിപിനെ വെട്ടിപ്പരുക്കേൽപിച്ച നിലയിൽ കണ്ടെത്തിയത്. വഴിയാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓട്ടോ വിളിച്ച ആറംഗസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് വർക്ക് ഷോപ്പ് നടത്തിയിരുന്ന അനൂപ് എന്നയാളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട വിപിൻ. ഇതിന് പിന്നിലെ വ്യക്തി വൈരാഗ്യമാവാം കൊലപാതാകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍