നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്ലസ് വൺ വിദ്യാർഥിനിയെ രണ്ടുവർഷമായി പീഡിപ്പിച്ചു; ഓട്ടോഡ്രൈവർ പിടിയിൽ

  പ്ലസ് വൺ വിദ്യാർഥിനിയെ രണ്ടുവർഷമായി പീഡിപ്പിച്ചു; ഓട്ടോഡ്രൈവർ പിടിയിൽ

  പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് രഞ്ജു അവിടെയെത്തുകയും, പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: പ്ലസ് വൺ വിദ്യാർഥിയായ പെൺകുട്ടിയെ രണ്ടുവർഷമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. അഞ്ചൽ നെ​ടി​യ​റ ര​ഞ്ജു​ഭ​വ​നി​ല്‍ ര​ഞ്ജു​വി​നെ (സ​ജി-35) ആ​ണ് ഏ​രൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകിയാണ് രഞ്ജു പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 

   പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് രഞ്ജു അവിടെയെത്തുകയും, പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു. വിവരം അറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾ ഏരൂർ പൊലീസിന് നൽകിയ പരാതിയിലാണ് രഞ്ജുവിനെ അറസ്റ്റ് ചെയ്തതത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

   പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് രഞ്ജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുനലൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. പു​ന​ലൂ​ര്‍ ഡി​ വൈ.​ എ​സ്.​ പി അ​നി​ല്‍​ദാ​സിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് രഞ്ജുവിനെ അറസ്റ്റ് ചെയ്തത്.

   കുളിക്കുന്നതിനിടെ കുളിമുറിയിൽ മൊബൈൽ ഫോൺ; യുവതിയുടെ വീഡിയോ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

   ജോലി കഴിഞ്ഞ് വന്ന് വീട്ടിലെ കുളിമുറിയില്‍ യുവതി കുളിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കണിയാരം മെറ്റിയാരകുന്നേല്‍ ശരൺ പ്രകാശ് (25) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. മാനന്തവാടിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി വീട്ടിലെത്തി കുളിക്കുന്നതിനിടെ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ശരണ്‍പ്രകാശ് ഓടി രക്ഷപ്പെട്ടു.

   പരാതിയെ തുടര്‍ന്ന് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാത്രി പത്ത് മണിയോടെ പ്രതി പിടിയിലായത്. ശാസ്ത്രീയ പരിശോധനക്കായി മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐടി നിയമപ്രകാരമാണ് ശരണ്‍ പ്രകാശിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്. മാനന്തവാടി ഗ്രേഡ് എസ് ഐ രവീന്ദ്രൻ, എ എസ് ഐ സൈനുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.


   'നിർഭയ' മോഡൽ പീഡനം; മലയാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി തടവിൽ അതിക്രൂരമായി പീഡിപ്പിച്ചു

   പഴനിയിൽ തീർത്ഥാടനത്തിന് പോയ നാൽപതുകാരിയായ മലയാളിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ മോഡൽ പീഡനത്തിനാണ് മലയാളി ദമ്പതികൾ വിധേയരായത്. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചു. തടയാനെത്തിയ ഭർത്താവിന് മർദനമേറ്റു. ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുമ്പോൾ എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത നിലയിൽ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ് യുവതി.

   Also Read- പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ക്രൂരത; കോതമംഗലത്ത് ഒന്നര വർഷത്തിനിടെ ആക്രമിക്കപ്പെട്ടത് 12 പശുക്കൾ

   ജൂൺ 19നാണ് സംഭവം. പാലക്കാടുനിന്നാണ് ഇരുവരും ട്രെയിനിൽ പഴനിയിലേക്കു പോയത്. ഉച്ചയ്ക്കു ശേഷം അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്തു. അന്നു സന്ധ്യയോടെ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. സ്ത്രീയെ റോഡരികിൽ നിർത്തി, ഭർത്താവ് എതിർവശത്തെ കടയിൽ ഭക്ഷണം വാങ്ങാൻ പോയപ്പോൾ മൂന്നംഗ സംഘമെത്തി സ്ത്രീയുടെ വായ് പൊത്തിപ്പിടിച്ചു സമീപത്തെ ലോഡ്ജിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഇവിടെ തടവിലാക്കിയ ശേഷം രാത്രി മുഴുവൻ പീഡിപ്പിച്ചതായി ഭർത്താവ് പറയുന്നു. രക്ഷിക്കാൻ ശ്രമിച്ച തന്നെ മദ്യപാനിയായി ചിത്രീകരിച്ച് ലോഡ്ജ് ഉടമയും ഗുണ്ടകളും ചേർന്നു മർദിച്ച് ഓടിച്ചതായും ഇദ്ദേഹം പറഞ്ഞു. പഴനി പൊലീസിൽ പരാതിപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല.

   Published by:Anuraj GR
   First published:
   )}