• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ടാക്സി കാത്തുനിന്ന യുവതിക്കു മുന്നിൽ സ്വയംഭോഗം; ഓട്ടോ റിക്ഷാ ഡ്രൈവർ അറസ്റ്റിൽ

യുവതിയോട് വാഹനത്തിൽ കയറിയിരിക്കാൻ ഇയാൾ പറഞ്ഞു. ഇത് അവഗണിച്ചപ്പോഴാണ് അശ്ലീല പ്രദർശനവും സ്വയംഭോഗവും നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

News18 Malayalam
Updated: September 12, 2019, 7:59 AM IST
ടാക്സി കാത്തുനിന്ന യുവതിക്കു മുന്നിൽ സ്വയംഭോഗം; ഓട്ടോ റിക്ഷാ ഡ്രൈവർ അറസ്റ്റിൽ
arrest
News18 Malayalam
Updated: September 12, 2019, 7:59 AM IST
മുംബൈ: വാഹനം കാത്തുനിൽക്കുകയായിരുന്ന യുവതിക്കു മുന്നിൽ അശ്ലീല പ്രദർശനവും സ്വയംഭോഗവും നടത്തിയ ഓട്ടോ റിക്ഷാ ഡ്രൈവർ അറസ്റ്റിൽ. ബുധനാഴ്ചയാണ് ഓട്ടോ റിക്ഷാ ഡ്രൈവറായ മുഹമ്മദ് ഷക്കീൽ അബ്ദുൾ ഖാദർ മേമനെ പൊലീസ് അറസ്റ്റ് ചെയ്തത്.

also read:യുവാവിനെ മർദിക്കുന്നത് തടയാനെത്തി; ഭർത്താവിനും ഭാര്യക്കും മകൾക്കും മർദനം

സെപ്തംബർ 1ന് രാത്രി മുംബൈയിലാണ് സംഭവം. സബർബൻ മലടിൽ വീട്ടിലേക്ക് പോകുന്നതിനായി കാബിനായി കാത്തു നിൽക്കുകയായിരുന്നു യുവതി. യുവതിയോട് വാഹനത്തിൽ കയറിയിരിക്കാൻ ഇയാൾ പറഞ്ഞു. ഇത് അവഗണിച്ചപ്പോഴാണ് അശ്ലീല പ്രദർശനവും സ്വയംഭോഗവും നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ യുവതി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഇക്കാര്യം അമ്മയെ ഫോണിൽ വിളിച്ച് പറയുകയും ചെയ്തു. ഇതോടെ ഇയാൾ സ്ഥലത്തു നിന്ന് പോയി. ഇതിനു പിന്നാലെ യുവതിയും അമ്മയും ബംഗൂർ നഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് മുഹമ്മദ് ഷക്കീൽ അബ്ദുൾ ഖാദർ മേമനെ അറസ്റ്റ് ചെയ്തത്. ഇയാളെ ബംഗൂർ നഗർ പൊലീസിന് കൈമാറി.
First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...