• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack | മഴുവുമായെത്തി സൂപ്പര്‍മാര്‍ക്കറ്റ് അടിച്ചു തകര്‍ത്ത അക്രമിയുടെ ഓട്ടോറിക്ഷ കത്തിനശിച്ച നിലയില്‍

Attack | മഴുവുമായെത്തി സൂപ്പര്‍മാര്‍ക്കറ്റ് അടിച്ചു തകര്‍ത്ത അക്രമിയുടെ ഓട്ടോറിക്ഷ കത്തിനശിച്ച നിലയില്‍

ഗുരുജിമുക്ക് സ്വദേശി ജമാലാണ് കഴിഞ്ഞ ദിവസം രാത്രി പെരിങ്ങത്തൂര്‍ സെന്റര്‍ പോയന്റ് കെട്ടിടത്തിലാണ് അക്രമാന്തരീക്ഷം സൃഷ്ടിച്ചത്

  • Share this:
    കണ്ണൂര്‍: പെരിങ്ങത്തൂര്‍ (Peringathur) ടൗണില്‍ മഴുവുമായെത്തി സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറുകളിലെ ചില്ലുകളും അടിച്ചു തകര്‍ത്ത അക്രമിയുടെ ഓട്ടോറിക്ഷ കത്തിനശിച്ച നിലയില്‍. ഗുരുജിമുക്ക് സ്വദേശി ജമാലാണ് കഴിഞ്ഞ ദിവസം രാത്രി പെരിങ്ങത്തൂര്‍ സെന്റര്‍ പോയന്റ് കെട്ടിടത്തിലാണ് അക്രമാന്തരീക്ഷം സൃഷ്ടിച്ചത്.

    ഓട്ടോറിക്ഷ കത്തിച്ചതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഞായറാഴ്ച രാത്രിയായിരുന്നു സൂപ്പര്‍ മാര്‍ക്കറ്റ് ആക്രമിച്ചത്. മഴുവുമായെത്തിയ ജമാല്‍ ടൗണിലെ സഫാരി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറി. സൂപ്പര്‍മാര്‍ക്കറ്റിന്റെ പുറത്തുള്ള ചില്ലുകള്‍ അടിച്ചു തകര്‍ക്കാന്‍ തുടങ്ങി. ഇതോടെ കൗണ്ടറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

    അകത്തു കയറിയ യുവാവ് ഷെല്‍ഫിലുണ്ടായിരുന്ന സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. ഫ്രിഡ്ജിന്റെ ചില്ലുകളും തകര്‍ത്ത ശേഷം ഇതിലുണ്ടായിരുന്ന രണ്ട് ചോക്ലേറ്റുകളെടുത്ത് പുറത്തിറങ്ങി. ബഹളം കേട്ട് നാട്ടുകാര്‍ കടയ്ക്ക് മുന്നിലെത്തിയെങ്കിലും ഇവരെ ആയുധം വീശി ഭീഷണിപ്പെടുത്തി.

    Also Read-കണ്ണൂരിൽ മഴുവുമായെത്തിയ യുവാവ് സൂപ്പര്‍മാര്‍ക്കറ്റ് അടിച്ചു തകര്‍ത്തു; രണ്ട് ചോക്ലേറ്റുമായി മടങ്ങി

    പിടിച്ചു മാറ്റാന്‍ ശ്രമിച്ച ചിലര്‍ക്ക് മഴു വീശുന്നതിനിടെ നിസാര പോറലേറ്റു. സൂപ്പര്‍ മാര്‍ക്കറ്റിലെ അക്രമം കഴിഞ്ഞ് കുറച്ചു സമയത്തിനുള്ളില്‍ ജമാലിന്റെ ഓട്ടോറിക്ഷ കത്തി നശിച്ച നിലയിലും കണ്ടെത്തി.

    Also Read-Murder | 'പുല്‍ച്ചാടിയെ' മര്‍ദിച്ചതിന് സോഷ്യല്‍ മീഡിയയില്‍ ലൈക്ക് ഇട്ടു; യുവാവിനെ അടിച്ചുകൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടതിന് പിന്നില്‍

    സംഭവ സമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരുന്നെന്നും ഇയാള്‍ ലഹരിക്കടിമയാണെന്ന് സംശയമുണ്ടെന്നും പൊലീസ് പറയുന്നു. ജമാലിനെ അറസ്റ്റ് ചെയ്ത് പൊലീസ് ലഹരി വിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
    Published by:Jayesh Krishnan
    First published: