കൊച്ചി: അയോധ്യ വിധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്സിനെതിരെ പൊലീസ് കേസെടുത്തു. കോടതി വിധിക്കു പിന്നാലെ ഗ്രൂപ്പിൽ വന്ന പോസ്റ്റുകളെ തുടർന്ന് കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്.
അയോധ്യ വിധിയ്ക്ക് മുന്നോടിയായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ പൊലീസ് ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇത് ലംഘിച്ചതിനാണ് ഗ്രൂപ്പിനെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
അയോധ്യ വിധിക്ക് പിന്നാലെ പ്രകേപനപരമായി ഫേസ്ബുക്കിൽ കമന്റിട്ട രണ്ടു പേർക്കെതിരെയും പൊലീസ് കേസെടുത്തു.
സെയ്ഫുദീന്‍ ബാബു, ഇബ്രാംഹിം കുഞ്ഞിക്ക എന്നീ പേരുകളിലുള്ള പ്രൊഫൈൽ ഉടമകൾക്കെതിരെയാണ് കേസെടുത്തത്.
Also Read
ഫേസ്ബുക്കിൽ പ്രകോപനപരമായ കമന്റ്; കൊച്ചിയിൽ രണ്ടു പേർക്കെതിരെ കേസ്ഏതെങ്കിലും വിഭാഗത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രകടനങ്ങള്‍ നടത്തുന്നതും വിധിയുടെ പേരില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും വിലക്കി എറണാകുളം ഡെപ്യൂട്ടി കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.