കൊച്ചി: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ പ്രകേപനപരമായി ഫേസ്ബുക്കിൽ കമന്റിട്ട രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു.
സെയ്ഫുദീന്‍ ബാബു, ഇബ്രാംഹിം കുഞ്ഞിക്ക എന്നീ പേരുകളിലുള്ള പ്രൊഫൈൽ ഉടമകൾക്കെതിരെയാണ് കേസെടുത്തത്.
വിധിയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യങ്ങളിൽ ഇടപെടുന്നവർക്ക് പൊലീസ് കഴിഞ്ഞ ദിവസം കർശന നിദ്ദേശങ്ങൾ നൽകിയിരുന്നു. മതസ്പർധ വളർത്തുന്ന സന്ദേശങ്ങൾ തയാറാക്കുന്നവരെയും പങ്കുവയ്ക്കുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു.
എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും സൈബർ സെൽ, സൈബർഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
Also Read
അയോധ്യ വിധി: വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ കരുതലോടെ അഡ്മിൻ മോഡിൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.