കുടുംബത്തിലെ ഓമനപ്പൂച്ച ഒൻപതു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ജീവനെടുത്തു. ഉക്രയിനിലാണ് സംഭവം. തന്‍റെ കളിപ്പാട്ട വണ്ടിയിൽ ഇരുന്ന് ചെറുതായി ഒന്നു മയങ്ങിയതായിരുന്നു കുഞ്ഞ്. അപ്പോഴാണ് വീട്ടിലെ പൂച്ച കുഞ്ഞിന്‍റെ മുഖത്ത് കയറിയിരുന്ന് ഉറങ്ങിപ്പോയത്. ശ്വാസം മുട്ടി കുഞ്ഞ് മരിക്കുകയായിരുന്നു.
വീടിന്‍റെ പിറകുവശത്തെ മുറ്റത്ത് തന്‍റെ കളിപ്പാട്ട വണ്ടിയിൽ കുഞ്ഞ് ഇരിക്കുമ്പോൾ ആയിരുന്നു സംഭവം. കുഞ്ഞിന്‍റെ സമീപത്ത് തന്നെ വീട്ടുജോലികൾ പൂർത്തിയാക്കി കൊണ്ട് അമ്മയും ഉണ്ടായിരുന്നു. ആ സമയത്താണ്, വീട്ടിലെ ഓമനപ്പൂച്ചകളിൽ ഒന്ന് കളിപ്പാട്ട വണ്ടിയിൽ കയറി കുഞ്ഞിന്‍റെ മുഖത്തിരുന്ന് ഉറങ്ങിപ്പോയത്.
എന്നാൽ, ഇതൊന്നും അമ്മ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. കുഞ്ഞിനെ നോക്കാൻ വേണ്ടി അമ്മയെത്തിയപ്പോളാണ് കുഞ്ഞിന്‍റെ മുഖത്തിരുന്ന് പൂച്ച ഉറങ്ങുന്നത് കണ്ടത്.
IIT വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്‍റെ മൊബൈലിലെ ആത്മഹത്യാക്കുറിപ്പ് സത്യമെന്ന് ഫോറൻസിക് റിപ്പോർട്ട്
വിളിച്ചെഴുന്നേൽപിക്കാൻ നോക്കിയെങ്കിലും കുട്ടി ശ്വാസമെടുക്കുന്നില്ലെന്ന് മനസിലാക്കിയ ഉടൻ തന്നെ വൈദ്യസഹായം തേടി. പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു. ഇത് ആദ്യമായല്ല വളർത്തുപ്പൂച്ച കുഞ്ഞിനെ കൊല്ലുന്നത്. നേരത്തെ, ഉറങ്ങിക്കിടന്നപ്പോൾ പൂച്ച വീണതിനെ തുടർന്ന് ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A girl child died, Cat