• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | രണ്ടുവയസുകാരന് ക്രൂരമര്‍ദ്ദനം ; യുവതി അറസ്റ്റില്‍, തെളിവായി CCTV ദൃശ്യം

Arrest | രണ്ടുവയസുകാരന് ക്രൂരമര്‍ദ്ദനം ; യുവതി അറസ്റ്റില്‍, തെളിവായി CCTV ദൃശ്യം

കുഞ്ഞിനെ പരിചരിക്കാനെത്തിയ രജനി കുഞ്ഞിനെ പലദിവസങ്ങളിലും അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പരാതി

 • Share this:
  രണ്ടുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ യുവതി അറസ്റ്റില്‍.  മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയില്‍ രജനി ചൗധരി(30) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ പരിചരിക്കാനെത്തിയ രജനി കുഞ്ഞിനെ പലദിവസങ്ങളിലും അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും മാതാപിതാക്കള്‍ പോലീസിന് നല്‍കിയിരുന്നു.

  മാതാപിതാക്കള്‍ പകല്‍സമയം ജോലിക്ക് പോകുന്നതിനാലാണ് രജനി ചൗധരിയെ കുഞ്ഞിനെ പരിചരിക്കാനായി വീട്ടില്‍നിര്‍ത്തിയിരുന്നത്. നാലുമാസം മുമ്പാണ് ഇവര്‍ വീട്ടില്‍ ജോലിക്കെത്തിയത്. മാസം 5000 രൂപയും ഭക്ഷണവും താമസവുമായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത്.

  അടുത്തിടെയായി കുട്ടിക്ക് കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ഏറെനേരം നിശബ്ദനായി ഇരിക്കുന്നതും മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുഞ്ഞിനെ പരിശോധനയ്ക്കായി ഡോക്ടറുടെ അടുത്തെത്തിച്ചു. കുഞ്ഞിന്റെ ആന്തരികാവയവങ്ങളിലടക്കം പരിക്കുണ്ടെന്ന് പരിശോധനയില്‍ ഡോക്ടര്‍ കണ്ടെത്തി.  ഇതോടെ മാതാപിതാക്കള്‍ക്ക് സംശയം തോന്നുകയും വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് രജനി ചൗധരി കുഞ്ഞിനെ മര്‍ദിച്ചതായി കണ്ടെത്തിയത്.

  മാതാപിതാക്കള്‍ ജോലിക്ക് പോയാല്‍ രജനിയാണ് കുഞ്ഞിനെ വീട്ടില്‍ പരിചരിച്ചിരുന്നത്.മിക്കസമയത്തും ഇവര്‍ കുഞ്ഞിനെ മര്‍ദിച്ചിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായത്. രണ്ടുവയസ്സുകാരന്റെ മുടിയില്‍ കുത്തിപിടിച്ച് ഉപദ്രവിക്കുന്നതും മുഖത്തടിക്കുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതോടെയാണ് ദമ്പതിമാര്‍ ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയത്.

  പ്രതിക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

  10 ലക്ഷം രൂപയ്ക്ക് കുവൈറ്റ് സ്വദേശികൾക്ക് വിറ്റ മൂന്ന് മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി


  കൊച്ചി: മനുഷ്യക്കടത്ത് സംഘം (Human Trafficking)  10 ലക്ഷം രൂപയ്ക്ക് കുവൈറ്റ് കുടുംബങ്ങൾക്ക് (Kuwait Families) വിൽപന നടത്തിയ മൂന്നു മലയാളി സ്ത്രീകളെ ഗൾഫ് രാജ്യങ്ങളിലെ ഒരു കൂട്ടം മലയാളികളുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെടുത്തി സംസ്ഥാനത്ത് എത്തിച്ചു. കണ്ണൂർ സ്വദേശിയായ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എം കെ ഗസ്സാലിയാണ് റാക്കറ്റിലെ പ്രധാനി. യുവതികളെ മോചിപ്പിക്കാൻ കുടുംബങ്ങൾ സമീപിച്ചപ്പോൾ മൂന്ന് ലക്ഷം രൂപ ഇയാൾ മോചനദ്രവ്യം ആവശ്യപ്പെട്ടു. തുടർന്ന് സ്ത്രീകളിലൊരാളുടെ ഭർത്താവ് മലയാളി കൂട്ടായ്മയെ സമീപിക്കുകയും മൂവരും നേരിടുന്ന പീഡനങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകളും വോയ്‌സ് ക്ലിപ്പുകളും അവരുടെ അംഗങ്ങൾക്ക് വാട്ട്‌സാപ്പിൽ അയച്ചുകൊടുക്കുകയും ചെയ്തു. ഇവരെ മോചിപ്പിക്കാൻ സംഘം കുവൈറ്റ് അധികൃതരെ സമീപിക്കുകയായിരുന്നു.

  കുവൈറ്റിൽ കുട്ടികളെ പരിചരിക്കുന്ന ജോലിക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിയിലും കൊല്ലത്തും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ മനുഷ്യക്കടത്ത് സംഘം നോട്ടീസ് പതിച്ചിരുന്നതായി പൊലീസ് പറയുന്നു. റിക്രൂട്ട്‌മെന്റ് സൗജന്യമായതിനാലും വിസ പ്രോസസ്സിംഗിനും വിമാന ടിക്കറ്റിനും പോലും അവരിൽ നിന്ന് പണമൊന്നും ഈടാക്കാത്തതിനാലും പോസ്റ്ററുകൾ കണ്ട ശേഷം സ്ത്രീകൾ റാക്കറ്റിനെ സമീപിച്ചു. റിക്രൂട്ട്‌മെന്റ് സമയത്ത് തന്റെ ഭാര്യക്ക് പ്രതിമാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നതായി ഇരകളിൽ ഒരാളുടെ ഭർത്താവിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

  ഇന്ത്യൻ നിയന്ത്രണങ്ങൾ മറികടക്കാൻ, സ്ത്രീകളെ സന്ദർശന വിസയിൽ ഷാർജയിലേക്ക് കൊണ്ടുപോവുകയും പിന്നീട് റോഡ് മാർഗം കുവൈറ്റിലേക്ക് മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുവൈറ്റിൽ സമ്പന്ന അറബ് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപക്ക് ഇവരെ വിറ്റു. ഏതാനും ദിവസങ്ങൾക്കുശേഷം തങ്ങൾ കുടുങ്ങിപ്പോയതായി ഇരകൾ തിരിച്ചറിഞ്ഞു.  പുതിയ ഉടമകൾ അവരെ പീഡനത്തിന് ഇരയാക്കി. എന്നാൽ ഭാഗ്യവശാൽ, ഉപയോഗിച്ചിരുന്ന ഫോണുകൾ അവരുടെ പക്കലുണ്ടായിരുന്നു. അതുവഴി സ്ത്രീകൾക്ക് വീട്ടിലുള്ള കുടുംബങ്ങളെ ബന്ധപ്പെടാനും അവരുടെ തങ്ങൾക്ക് പറ്റിയ ചതിയെ കുറിച്ച് വിവരം നാട്ടിൽ അറിയിക്കാനും സാധിച്ചു.
  Published by:Arun krishna
  First published: