• HOME
  • »
  • NEWS
  • »
  • crime
  • »
  • ബജി കഴിച്ചിട്ട് ടിഷ്യു പേപ്പര്‍ ചോദിച്ചു; തീര്‍ന്നുപോയെന്ന് പറഞ്ഞ തൊഴിലാളിയെ മര്‍ദിച്ച യുവാക്കള്‍ കോട്ടയത്ത് അറസ്റ്റില്‍

ബജി കഴിച്ചിട്ട് ടിഷ്യു പേപ്പര്‍ ചോദിച്ചു; തീര്‍ന്നുപോയെന്ന് പറഞ്ഞ തൊഴിലാളിയെ മര്‍ദിച്ച യുവാക്കള്‍ കോട്ടയത്ത് അറസ്റ്റില്‍

ഫെബ്രുവരി ഒന്നിന് അതിരമ്പുഴ പള്ളിപ്പെരുന്നാളിന് ഗാനമേള നടക്കുന്നതിനിടെ ഇവര്‍ കടയിലെത്തി ബജി കഴിച്ചശേഷം ടിഷ്യു പേപ്പര്‍ ചോദിച്ചിരുന്നു.

  • Share this:

    കോട്ടയം ഏറ്റുമാനൂരില്‍ ബജിക്കടയിലെ ടിഷ്യൂപേപ്പര്‍ തീര്‍ന്നുപോയെന്ന് പറഞ്ഞ തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.അതിരമ്പുഴ നാല്‍പ്പാത്തിമല മൂലയില്‍ അമല്‍ ബാബു (ശംഭു-25), അതിരമ്പുഴ നാല്‍പ്പത്തിമല പള്ളിപ്പറമ്പില്‍ അഖില്‍ ജോസഫ് (അപ്പു-28) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

    Also Read-കൊല്ലത്ത് അടിപിടിയ്ക്കിടെ ഉലക്ക കൊണ്ട് അടിയേറ്റ യുവാവ് മരിച്ചു; അമ്മാവന്‍ കസ്റ്റഡിയിൽ

    ഫെബ്രുവരി ഒന്നിന് അതിരമ്പുഴ പള്ളിപ്പെരുന്നാളിന് ഗാനമേള നടക്കുന്നതിനിടെ ഇവര്‍ കടയിലെത്തി ബജി കഴിച്ചശേഷം ടിഷ്യു പേപ്പര്‍ ചോദിച്ചിരുന്നു. പേപ്പര്‍ തീര്‍ന്നുപോയെന്ന് കടയിലെ ജീവനക്കാരന്‍ മറുപടി നല്‍കിയതോടെ പ്രതികള്‍ സംഘം ചേര്‍ന്ന് കടക്കാരനെ ചീത്തവിളിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

    Also Read-പ്രായത്തിൽ കുറവുള്ള സുഹൃത്തുക്കൾ ബഹുമാനിച്ചില്ലെന്ന തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

    ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ. പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്.ഐ. കെ.കെ.പ്രശോഭ്, എസ്.ഐ. സിനോയ് മോന്‍ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

    Published by:Arun krishna
    First published: