ബെംഗളൂരു: കര്‍ണാടകയില്‍ ബജ്റങ് ദള്‍(Bajrang Dal) പ്രവര്‍ത്തകനെ കുത്തിക്കൊന്നു(Murder). ശിവമോഗ സ്വദേശിയായ ഹര്‍ഷ(26)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. നാലുപേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരെക്കുറിച്ച് സൂചന ലഭിച്ചെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അതേസമയം ശിവമോഗയിലെ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി.
അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പൊലീസ് സംഘമാണ് ശിവമോഗയില്‍ ക്യാമ്പ് ചെയ്യുന്നത്. വിവിധയിടങ്ങളില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്.
Cpm Activist Murder| കണ്ണൂരിൽ സിപിഎം പ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു; കാല് വെട്ടിമാറ്റിയ നിലയിൽ
കണ്ണൂർ: തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ (Cpm Activist)വെട്ടിക്കൊന്നു. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിലാണ് സംഭവം. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. മത്സ്യ തൊഴിലാളിയാണ് ഹരിദാസ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് തലശ്ശേരി നഗരസഭ, ന്യു മാഹി പഞ്ചായത്തുകളിൽ ഹർത്താൽ പ്രഖ്യാപിച്ചു.
പുലർച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. വീട്ടിന് സമീപത്ത് വെച്ചാണ് ഹരിദാസിന് വെട്ടേറ്റത്. ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് അക്രമം നടന്നത്.
രണ്ട് ബൈക്കുകളിലായി എത്തിയ അക്രമി സംഘമാണ് കൊല നടത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതിക്രൂരമായ രീതിയിലാണ് കൊലപാതകം നടത്തിയത്. ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോജരൻ സുരനും വെട്ടേറ്റു. ഹരിദാസിന്റെ കാല് വെട്ടിമാറ്റിയ നിലയിലാണ്. ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു.
ഒരാഴ്ച മുമ്പ് പ്രദേശത്ത് സി പി എം - ആർ എസ് എസ് സംഘർഷം ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലവീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.