കാസർകോട്: ബളാലില്‍ പതിനാറുകാരിയെ സഹോദരന് ഐസ്ക്രീമില് എലിവിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മാതാവിന്റെയും പിതാവിന്റെയും മൊഴി ഇന്ന് എടുക്കും. കേസില്‍ ഇവരുടെ മൊഴി നിര്‍ണായകമാകുമെന്നാണ് സൂചന. അതേസമയം ഞായറാഴ്ച അടുത്ത സുഹൃത്തുക്കളെയും കാമുകിയെയും പോലീസ് ചോദ്യം ചെയ്തില്ല. അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ വീട്ടുകാരെയും അടുത്ത ബന്ധുക്കളുടെയും മൊഴി ശേഖരിക്കുമെന്നും പോലീസ് പറഞ്ഞിരുന്നു.
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാനാണ് പോലീസ് ശ്രമിക്കുന്നത്. താന്‍ ഒറ്റക്കാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസിനോട് പ്രതി ആല്ബിന് പറഞ്ഞെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അത് പൂര്‍ണമായും വിശ്വസിക്കുന്നില്ല. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഒരാഴ്ചക്കുള്ളില്‍ ആല്‍ബിനുമായി ഫോണില്‍ സംസാരിച്ചവരേയും ചാറ്റ് ചെയ്തവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് ആന്മരിയ മരണപ്പെടുന്നത്. എന്നാല്‍ പിതാവ് ബെന്നിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹതയുളളതായി സംശയമുര്ന്നത്. മഞ്ഞപ്പിത്തമെന്ന് കരുതി ആന്മരിയയെ ചെറുപുഴയ്ക്കു സമീപമുളള ബന്ധുവീട്ടില്‍ താമസിപ്പിച്ച് പച്ചമരുന്ന് ചികിത്സ നടത്തിയതിനു പിന്നാലെയാണു മരിച്ചത്. തുടര്‍ന്ന് ചെറുപുഴ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
പച്ചമരുന്ന് ചികിത്സയെ തുടര്‍ന്നാണോ മരണം സംഭവിച്ചതെന്ന സംശയത്തില്‍ വ്യക്തത തേടി മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത പൊലീസ് സര്ജന് ഗോപാലകൃഷ്ണപിള്ളയില്‍ നിന്നു ചെറുപുഴ എസ്ഐ മഹേഷ് കെ. നായര്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് മരണത്തിലെ ദുരൂഹതയേറിയത്. ആല്‍ബിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി വിനോദിന്റെ മേല്‍നോട്ടത്തില്‍ വെള്ളരി കുണ്ട് സി.ഐ പ്രേം സദന്, എസ്.ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണമാണ് ഈ കേസില്‍ നടക്കുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.