• HOME
 • »
 • NEWS
 • »
 • crime
 • »
 • ഭർത്താവിന്റെ ഉറ്റസുഹൃത്തിനെ ആക്രമിക്കാൻ ക്വട്ടേഷൻ; ബാങ്ക്ജീവനക്കാരിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

ഭർത്താവിന്റെ ഉറ്റസുഹൃത്തിനെ ആക്രമിക്കാൻ ക്വട്ടേഷൻ; ബാങ്ക്ജീവനക്കാരിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

കരാറുകാരനെ ആക്രമിക്കാൻ കൊട്ടേഷൻ നൽകിയത് ഭർത്താവിനെ അമിതമായി നിയന്ത്രിക്കുന്നതിനുള്ള വിദ്വേഷം മൂലം

അറസ്റ്റിലായ നാലംഗ സംഘം

അറസ്റ്റിലായ നാലംഗ സംഘം

 • Share this:
  കണ്ണൂർ: പരിയാരത്ത് കരാറുകാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ ബാങ്ക് ജീവനക്കാരിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. പരിയാരം സ്വദേശിയായ കരാറുകാരൻ സുരേഷ് ബാബുവിനെ (52) വെട്ടാനാണ് ക്വട്ടേഷൻ നൽകിയത്.

  കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ. രതീഷ് (39) നീലേശ്വരം പള്ളിക്കരയിലെ പി. സുധീഷ് (39) എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തിന് പിന്നിൽ കേരള ബാങ്ക് ജീവനക്കാരി സീമ (42) യാണെന്ന് വ്യക്തമായത്.

  ഭർത്താവിനെ നിയന്ത്രിക്കുന്നതിലുള്ള വിദ്വേഷമാണ് ഭർത്താവിന്റെ ആത്മസുഹൃത്തായ സുരേഷ് ബാബുവിനെ ആക്രമിക്കുന്നതിന് ക്വട്ടേഷൻ നൽകാൻ കാരണമെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

  Also Read- ഭ​ര്‍​ത്താ​വി​നെ വ​ഴി​തെ​റ്റി​ക്കു​ന്നയാളെ ശരിയാക്കാൻ ഭാ​ര്യ​യു​ടെ ക്വ​ട്ടേ​ഷ​ന്‍; നാലംഗ സംഘം അറസ്റ്റിൽ

  സീമയുടെ ഫോൺ രേഖകൾ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇതിൽ  നിന്ന് ഇവർ ഒളിവിൽ കഴിയുന്ന സ്ഥലത്തെ സംബന്ധിച്ച ഏകദേശ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

  കഴിഞ്ഞ ഏപ്രിൽ 18 ന് രാത്രി എട്ട് മണിയോടെ സുരേഷ് ബാബു ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരിയിലാണ് മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയത് എന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്. പതിനായിരം രൂപ അഡ്വാൻസും നൽകിയിരുന്നു. പിന്നീട് കൊട്ടേഷൻ സംഘം  സുരേഷ് ബാബുവിനെ നിരന്തരം നിരീക്ഷിച്ചാണ് കഴിഞ്ഞ ഏപ്രിലിൽ കൃത്യം നടത്തിയത്.

  Also Read- പാലക്കാട് കടന്നൽ കുത്തേറ്റ് അഞ്ചു വയസ്സുകാരൻ മരിച്ചു

  ക​ണ്ണൂ​രി​ലെ ഒ​രു ഫ്ലാ​റ്റി​ലാ​ണ് പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ സീ​മ താ​മ​സി​ക്കു​ന്ന​ത്. ക്വട്ടേഷൻ സംഘം പിടിയിലായ വിവരമറിഞ്ഞ് ഇവർ സ്ഥലം വിട്ടു. പയ്യന്നൂരിലെ ഒരു അഭിഭാഷകൻ വഴി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്.  മറ്റൊരു സിം കാർഡ് ഉപയോഗിച്ച് ബന്ധുവായ പയ്യന്നൂരിലെ യുവാവിനെ വിളിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

  ഭർത്താവിനെ വഴിതെറ്റിക്കുന്നത് കരാറുകാരനായ സുരേഷ് ബാബുവാണെന്ന് ആരോപിച്ചായിരുന്നു ക്വട്ടേഷൻ നൽകിയത്. പൊലീസ് പറയുന്നത് ഇങ്ങനെ: സം​ഭ​വം ന​ട​ന്ന ഏ​പ്രി​ല്‍ 18ന് ​ര​ണ്ടു​മാ​സം മു​ൻപാണ് ക​ണ്ണൂ​ര്‍ പ​ട​ന്ന​പ്പാ​ല​ത്ത് ഫ്ലാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന സീ​മ ര​തീ​ഷു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. നേ​ര​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​ത്തെ നീ​തി മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റി​ല്‍ ജോ​ലി ചെ​യ്​​തി​രു​ന്ന സ​മ​യ​ത്ത് ര​തീ​ഷു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന സീ​മ, ത​ന്റെ ഭ​ര്‍​ത്താ​വി​നെ സു​രേ​ഷ് ബാ​ബു വ​ഴി​തെ​റ്റി​ക്കു​ക​യാ​ണെ​ന്നും ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ത​രാ​തെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും ഇ​യാ​ളെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ പ​റ്റി​യ​യാ​ളു​ണ്ടോ​യെ​ന്നും ചോ​ദി​ച്ചു. തു​ട​ര്‍​ന്ന്​​ ര​തീ​ഷ് ക്വ​ട്ടേ​ഷ​ന്‍ ഏ​റ്റെ​ടു​ക്കു​ക​യും ജി​ഷ്​​ണു, അ​ഭി​ലാ​ഷ് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യം ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.

  മൂ​വ​രും ക​ണ്ണൂ​രി​ല്‍ സീ​മ ജോ​ലി​ചെ​യ്യു​ന്ന ബാ​ങ്ക് ശാ​ഖ​യി​ലെ​ത്തി നേ​രി​ല്‍ കാ​ണു​ക​യും കൃ​ത്യം ന​ട​ത്തി​യാ​ല്‍ മൂ​ന്നു​ല​ക്ഷം രൂ​പ നല്‍​കാ​മെ​ന്ന ക​രാ​ര്‍ ഉ​റ​പ്പി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ല്‍, അ​ഡ്വാ​ന്‍​സ് ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് മ​റ്റൊ​രു ദി​വ​സം സീ​മ​യെ കാ​ണാ​നെ​ത്തി​യ മൂ​വ​രും ക​ണ്ണൂ​ര്‍ സ്റ്റേ​ഡി​യം കോ​ര്‍​ണ​റി​ലെ ഐ​സ് ക്രീം ​പാ​ര്‍​ല​റി​ല്‍ സ​ന്ധി​ക്കു​ക​യും സീ​മ 10,000 രൂ​പ അ​ഡ്വാ​ന്‍​സ് ന​ല്‍​കു​ക​യും ചെ​യ്​​തു. ഇ​തി​ന് ശേ​ഷം പ്ര​തി​ക​ള്‍ ബൈ​ക്കി​ല്‍ സു​രേ​ഷ് ബാ​ബു​വി​നെ നി​ര​ന്ത​രം പി​ന്തു​ട​ര്‍​ന്നു​വെ​ങ്കി​ലും കൂ​ടെ മ​റ്റാ​ളുക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ കൃ​ത്യം ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. പ്ര​തി​ക​ള്‍ കൃ​ത്യം ന​ട​ത്താ​ന്‍ ഇ​ന്നോ​വ കാ​ര്‍ വാ​ട​ക​ക്ക് എ​ടു​ത്തു​വെ​ങ്കി​ലും അ​ത് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​തി​നാ​ല്‍ തി​രി​ച്ചു​കൊ​ടു​ക്കേ​ണ്ടി​വ​ന്നു.

  ഈ ​സ​മ​യ​ത്താ​ണ് ഇ​വ​ര്‍ പ​രി​ച​യ​ക്കാ​ര​നാ​യ നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര​യി​ലെ സു​ധീ​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. സം​ഭ​വം ന​ട​ന്ന 18ന് ​വൈ​കി​ട്ട്​ ത​ന്നെ കാ​റു​മാ​യി നെ​രു​വമ്പ്രത്ത് എ​ത്തി​യ സു​ധീ​ഷ് പ്ര​തി​ക​ളെ​യും ക​യ​റ്റി കാ​റു​മാ​യി ആ​യു​ര്‍​വേ​ദ കോ​ള​ജ് പ​രി​സ​ര​ത്ത് ക​റ​ങ്ങി. രാ​ത്രി എ​ട്ടോടെ റോ​ഡി​ലൂ​ടെ പോ​യ​പ്പോ​ള്‍ സു​രേ​ഷ് ബാ​ബു ഒ​റ്റ​ക്ക് വീ​ട്ടു​വ​രാ​ന്ത​യി​ല്‍ ഇ​രി​ക്കു​ന്ന​ത് ക​ണ്ടു. തു​ട​ര്‍​ന്ന് കാ​ര്‍ സു​രേ​ഷ് ബാ​ബു​വി​ന്റെ വീ​ട്ടു​പ​രി​സ​ര​ത്ത് നി​ര്‍​ത്തി​യ​ശേ​ഷം സു​ധീ​ഷും ജി​ഷ്​​ണു​വു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പോ​യ​ത്. ജി​ഷ്​​ണു​വാ​ണ് വെ​ട്ടി​യ​ത്. സു​രേ​ഷ് ബാ​ബു​വി​ന്റെ നി​ല​വി​ളി കേ​ട്ട് ബ​ന്ധു​ക്ക​ളും അ​യ​ല്‍​ക്കാ​രും എ​ത്തുമ്പോഴേക്കും ആ​ക്ര​മി​ക​ള്‍ കാ​റി​ല്‍ ര​ക്ഷപ്പെ​ട്ടു. അ​ഭി​ലാ​ഷും ര​തീ​ഷും കാ​റി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല. പ്ര​തി​ക​ള്‍ ശ്രീ​സ്ഥ ഭാ​സ്​​ക​ര​ന്‍ പീ​ടി​ക​യി​ലെ​ത്തി വെ​ട്ടാ​നു​പ​യോ​ഗി​ച്ച വ​ടി​വാ​ള്‍ രാ​മ​പു​രം പു​ഴ​യി​ല്‍ ഉ​പേ​ക്ഷി​ച്ചു. ഇ​ത് ത​ളി​പ്പ​മ്പിലെ ക​ട​യി​ല്‍​നി​ന്നാ​ണ് വാ​ങ്ങി​യ​ത്.

  കൃ​ത്യ​ത്തി​ന്​ ശേ​ഷം സു​ധീ​ഷ് കാ​റി​ല്‍ നീ​ലേ​ശ്വ​ര​ത്തേ​ക്ക് തി​രി​ച്ചു​പോ​യി. പി​റ്റേ​ന്ന് രാ​വി​ലെ ര​തീ​ഷും അ​ഭി​ലാ​ഷും ബൈ​ക്കി​ല്‍ സു​രേ​ഷ് ബാ​ബു​വി​ന്റെ വീ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ പ​രി​യാ​രം എ​സ്. ഐ കെ വി സ​തീ​ശ​ന്‍, എ​സ് ​ഐ ദി​നേ​ശ​ന്‍, എ ​എ​സ് ഐ​മാ​രാ​യ നൗ​ഫ​ല്‍ അ​ഞ്ചി​ല്ല​ത്ത്, നി​കേ​ഷ്, സി പി ​ഒ​മാ​രാ​യ കെ വി മ​നോ​ജ്, വി ​വി മ​ഹേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

  വെട്ടേറ്റ സുരേഷ് ബാബു ആ​ദ്യം ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ളി​ല്‍ അ​ഭി​ലാ​ഷും ജി​ഷ്​​ണു​വും നി​ലമ്പൂര്‍ എം എ​ല്‍ ​എ പി ​വി അ​ന്‍​വ​റി​നെ കൊ​ലപ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ലു​ണ്ടാ​യിരുന്നു.
  Published by:Naseeba TC
  First published: