• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്തു; ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍

Arrest | ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്തു; ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍

14,47000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലും കൂടുതല്‍ രൂപക്ക് പണയം വച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തി

  • Share this:
    തൃശൂര്‍: ധനകാര്യ സ്ഥാപനത്തിന്റെ ലോക്കറില്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതും പണയം വെച്ചതുമായ സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത ബ്രാഞ്ച് മാനേജര്‍ പിടിയില്‍(Arrest). മണലിത്തറ കുനിയത്ത് പറമ്പില്‍ രാഖി (33)യെയാണ് അറസ്റ്റുചെയ്തത്.

    ധനകാര്യ സ്ഥാപനത്തിന്റെ പുന്നംപറമ്പ് ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായിരിക്കെ ഉപഭോക്താക്കള്‍ പണയം വെച്ചതും, ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നതുമായ സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്യുകയും, ഉപഭോക്താക്കള്‍ തിരികെ വാങ്ങാന്‍ വരുമ്പോള്‍ വിവിധ കാര്യങ്ങള്‍ പറഞ്ഞ് മടക്കിയയക്കുകയുമാണ് ഇവര്‍ ചെയ്തുവന്നിരുന്നത്.

    സ്ഥാപനത്തിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ 14,47000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലും കൂടുതല്‍ രൂപക്ക് പണയം വച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തി.

    Also Read-Human remnants found in a closed shop| പൂട്ടിയിട്ട കടയ്ക്കുള്ളിൽ നിന്നും ദുർഗന്ധം; കണ്ടെത്തിയത് പ്ലാസ്റ്റിക് ബാഗിൽ മനുഷ്യന്റെ ചെവിയും കണ്ണും തലച്ചോറും

    അന്വേഷണ സംഘത്തില്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എ.എ. തങ്കച്ചന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മിനി പി.എഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവ്, സന്ധ്യാ ദേവി എന്നിവര്‍ ഉണ്ടായിരുന്നു.

    Opium farming in house| വീട്ടിലെ മട്ടുപ്പാവിൽ കറുപ്പ് കൃഷിയുമായി യുവാവ്; പിടിച്ചെടുത്തത് 190 തൈകൾ

    ലുധിയാന: വീട്ടിൽ കറുപ്പ് കൃഷി നടത്തിയ യുവാവ് പിടിയിൽ. പഞ്ചാബിലെ ലുധിയാനയിലുള്ള ഗുജ്ജർവാൾ എന്ന സ്ഥലത്താണ് സംഭവം. മുഹമ്മദ് ഹൂഫ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നും 190 കറുപ്പ് തൈകളും പൊലീസ് കണ്ടെടുത്തു.

    കറുപ്പ് കൃഷിയെ കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹൂഫിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. വീട്ടിലെ മട്ടുപ്പാവിലായിരുന്നു കൃഷി. 190 തൈകളാണ് ഇവിടെ നിന്ന് പൊലീസ് കണ്ടെത്തിയത്.

    Also Read-Murder| പുരുഷ സുഹൃത്തുക്കളുമായുള്ള ഫോൺവിളി എതിർത്ത അമ്മയെ 17കാരിയും സുഹൃത്തുക്കളും ചേർന്ന്​ കൊലപ്പെടുത്തി

    ഒപിയം എന്നറിയപ്പെടുന്ന ലഹരി പദാർത്ഥമാണ് കറുപ്പ്. പാപ്പാവെറേസി (Papaveraceae) എന്ന സസ്യകുടുംബത്തിൽ പെടുന്ന ചെടികളിൽ നിന്നാണ് കറുപ്പ് വേർതിരിച്ചെടുക്കുന്നത്. ‌‌പഞ്ചാബിൽ കറുപ്പ് ഉത്പാദനം നിയമവിരുദ്ധമാണ്. അടുത്തിടെ നിരവധി രാഷ്ട്രീയ നേതാക്കൾ കറുപ്പ് ഉത്പാദനം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഈ ചെടിയുടെ വിത്തുകളാണ് കസ് കസ് അഥവാ കശകശ (Poppy seeds).ഇവ പാചകത്തിന് ഉപയോഗിക്കുന്നതാണ്.
    Published by:Jayesh Krishnan
    First published: