• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വായ്പ വേണമെങ്കില്‍ ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്നു മാനേജര്‍


Updated: June 23, 2018, 7:45 PM IST
വായ്പ വേണമെങ്കില്‍ ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്നു മാനേജര്‍

Updated: June 23, 2018, 7:45 PM IST
മുംബൈ: വായ്പ അനുവദിക്കണമെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടതായി പരാതി.

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ രാജേഷ് ഹിവാസിനെതിരെ വീട്ടമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.

വ്യാഴാഴ്ച രാവിലെയാണു വീട്ടമ്മ ഭര്‍ത്താവുമൊത്ത് കാര്‍ഷിക വായ്പയ്ക്കുള്ള അപേക്ഷയുമായി ബാങ്കില്‍ എത്തിയത്. ഇതിനിടെ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ മനേജര്‍ തന്ത്രപൂര്‍വം തരപ്പെടുത്തി. തുടര്‍ന്ന് നിരന്തരം സന്ദേശങ്ങള്‍ അയയ്ക്കുകയും ഫോണ്‍ ചെയ്ത് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ച ബാങ്കിലെ പ്യൂണ്‍ ഇവരുടെ വീട്ടിലെത്തുകയും മാനേജരുമായി ലെംഗിക ബന്ധത്തിന് തായാറായില്‍ വായ്പ അനുവദിക്കമെന്ന് അറിയിക്കുകയും ചെയ്തും. ഫ്യൂണിന്റെ ഈ സംഭാഷണത്തിന്റെ ശബ്ദരേഖയും വീട്ടമ്മ പൊലീസിനു നല്‍കിയിട്ടുണ്ട്. ഏതായാലും പരാതിയില്‍ പൊലീസ് കേസെടുത്തതോടെ പ്യൂണും മാനേജരും ഒളിവില്‍ പോയി.
First published: June 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍