ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു; മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ ബാങ്ക് സുരക്ഷ ജീവനക്കാരന് ഗുരുതര പരിക്ക്

ബാങ്കിന് സമീപം വാഹനം പാർക്ക് ചെയ്ത് മദ്യപിക്കുന്നത് സുരക്ഷ ജീവനക്കാരൻ ചോദ്യം ചെയ്തത് മദ്യപസംഘത്തെ പ്രകോപിപ്പിച്ചു

News18 Malayalam | news18-malayalam
Updated: November 20, 2019, 5:37 PM IST
ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു; മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ ബാങ്ക് സുരക്ഷ ജീവനക്കാരന് ഗുരുതര പരിക്ക്
ബാങ്കിന് സമീപം വാഹനം പാർക്ക് ചെയ്ത് മദ്യപിക്കുന്നത് സുരക്ഷ ജീവനക്കാരൻ ചോദ്യം ചെയ്തത് മദ്യപസംഘത്തെ പ്രകോപിപ്പിച്ചു
  • Share this:
തിരുവനന്തപുരം: നെയ്യാറ്റിൻകരക്ക് സമീപം നെല്ലിമൂട് സർവ്വീസ് സഹകരണ ബാങ്കിന്റെ സുരക്ഷ ജീവനക്കാരനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം. സുരക്ഷ ജീവനക്കാരനെ കൈയ്യേറ്റം ചെയ്ത സംഘം ബിയർ കുപ്പി കൊണ്ട് തലക്കടിച്ചു. പൊട്ടിയ കുപ്പി ഉപയോഗിച്ച് വയറ്റി കുത്തി. ഗുരുതരമായി പരിക്കേറ്റ സുരക്ഷ ജീവനക്കാരൻ നെല്ലിമൂട് സ്വദേശി അനി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.

കൂടത്തിൽ കേസ് അട്ടിമറിക്കാൻ വ്യാജ സാക്ഷി; കള്ളം പറയാൻ നൽകിയത് അഞ്ച് ലക്ഷം രൂപ

ഇന്നലെ രാത്രിയാണ് സംഭവം. ബാങ്കിന് സമീപം വാഹനം പാർക്ക് ചെയ്ത് മദ്യപിക്കുന്നത് സുരക്ഷ ജീവനക്കാരൻ ചോദ്യം ചെയ്തത് മദ്യപസംഘത്തെ പ്രകോപിപ്പിച്ചു. തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ ബിയർ കുപ്പി കൊണ്ട് തലക്കടിക്കുകയായിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
First published: November 20, 2019, 5:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading