നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആനിശിവയ്‌ക്കെതിരെ അധിക്ഷേപം: അഡ്വ. സംഗീത ലക്ഷ്മണയ്‌ക്കെതിരെ ബാര്‍ കൗണ്‍സിന്റെ അച്ചടക്ക നടപടി

  ആനിശിവയ്‌ക്കെതിരെ അധിക്ഷേപം: അഡ്വ. സംഗീത ലക്ഷ്മണയ്‌ക്കെതിരെ ബാര്‍ കൗണ്‍സിന്റെ അച്ചടക്ക നടപടി

  സംഗീത ലക്ഷ്മണയുടെ മോശം പെരുമാറ്റത്തേക്കുറിച്ച് ഏഴു പരാതികള്‍ ബാര്‍ കൗണ്‍സിലിന് ലഭിച്ചതായി ബാര്‍കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍ ന്യൂസ് 18 നോട് പറഞ്ഞു

  Anie_Shiva

  Anie_Shiva

  • Share this:
  കൊച്ചി: ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേരള ബാര്‍ കൗണ്‍സില്‍ അച്ചക്ക നടപടിയാരംഭിച്ചു. പ്രതികൂല ജീവിത സാഹചര്യങ്ങളോട് പടപൊരുതി എസ്.ഐയായി മാറിയ ആനി ശിവയ്‌ക്കെതിരായ അധിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ഐകകണ്‌ഠേനയാണ് തീരുമാനമെടുത്തത്. കൗണ്‍സില്‍ സ്വമേധയാ ആണ് നടപടിയെടുത്തത്. സംഗീത ലക്ഷ്മണയുടെ മോശം പെരുമാറ്റത്തേക്കുറിച്ച് ഏഴു പരാതികള്‍ ബാര്‍ കൗണ്‍സിലിന് ലഭിച്ചതായി ബാര്‍കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍ ന്യൂസ് 18 നോട് പറഞ്ഞു.

  അഭിഭാഷരുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ സംഗീത ലക്ഷ്മണയുടെ സാഹചര്യത്തിലാണ് നടപടിയെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു. അച്ചടക്ക നടപടികളുടെ ഭാഗമായി ആദ്യം നോട്ടീസ് നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ അഡ്വക്കേറ്റ്‌സ് ആക്ട് സെക്ഷന്‍ 35 അനുസരിച്ച് അംഗത്വം റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാവും. ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതി സംഗീത ലക്ഷ്മണയ്‌ക്കെതിരായി പരാതികള്‍ പരിശോധിയ്ക്കുമെന്നും ജോസഫ് ജോണ്‍ പറഞ്ഞു.

  നേരത്തെ ആനി ശിവയെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണമണയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ ആനി ശിവയെ അധിക്ഷേപിച്ചുവെന്ന പരാതിയുമായി ഒരു അഭിഭാഷകൻ ഡി. സി. പിക്ക് പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. എന്നാൽ, ആനി ശിവ തന്നെ നേരിട്ട് പരാതിയുമായി രംഗത്തെത്തിയതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

  സ്ത്രീകളടക്കം മറ്റ് നിരവധി പേരും വിവിധയിടങ്ങളിലായി പരാതി നല്‍കിയിരുന്നു. അതിരൂക്ഷമായ അധിക്ഷേപമാണ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നതെന്ന് പരാതിയില്‍ പറയുന്നു. ഐ ടി ആക്ട്, 580 ഐ. പി. സി, കെ. പി ആക്ട് 120 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

  എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എസ്.ഐ. ആയി ആനി ശിവ ചുമതലയേറ്റതിനു പിന്നാലെയായിരുന്നു സംഗീതയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. ജീവിത പ്രതിസന്ധികളെ സധൈര്യം മറികടന്ന് പോലീസ് സേനയിൽ എസ്.ഐ. ആയി മാറിയ ആനി ശിവയുടെ ജീവിത കഥ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടും ആനി ശിവയെ വ്യക്തിഹത്യ ചെയ്തുകൊണ്ടുമായിരുന്നു സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോലീസ് കേസെടുത്തതിന് പിന്നാലെ എസ്‌ഐ പെണ്ണ് ആനി ശിവയുടെ പോലീസ് സ്‌റ്റേഷനല്ലേ I am waiting..: എന്ന് വാക്കുകളോടെ വീണ്ടുമൊരു പോസ്റ്റ് സംഗീത ലക്ഷ്മണയിട്ടിരുന്നു.

  18 വയസില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതിനേത്തുടര്‍ന്ന് പറക്കമുറ്റാത്ത കുഞ്ഞുമായി വാടകവീടുകള്‍ തോറും അലഞ്ഞു നടന്ന ആനി ശിവ വര്‍ക്കലയില്‍ നാരങ്ങാവെള്ളക്കച്ചവടം നടത്തിയാണ് ഒരു കാലത്ത് കഴിഞ്ഞിരുന്നത്. ഇതേയിടത്ത് എസ്.ഐയായി ജോലിയിൽ പ്രവേശിച്ചത് ചൂണ്ടിക്കാട്ടിയുള്ള ആനി ശിവയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ള സിനിമാതാരങ്ങളും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ആശംസയുമായി രംഗത്തെത്തിയതോടെ ആനിയുടെ പോസ്റ്റ് വൈറലായി മാറി. ഇതിനു പിന്നാലെ കുട്ടിയുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് വര്‍ക്കലയില്‍ നിന്നും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ആനി ശിവയ്ക്ക് സ്ഥലംമാറ്റം നല്‍കിയിരുന്നു.
  Published by:Anuraj GR
  First published:
  )}