നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • നാനൂറിലേറെ കുട്ടികളെ പീഡിപ്പിച്ച നരാധമനായ 43 കാരന് 180 വർഷം തടവ്

    നാനൂറിലേറെ കുട്ടികളെ പീഡിപ്പിച്ച നരാധമനായ 43 കാരന് 180 വർഷം തടവ്

    നാലാം ക്ലാസ് മുതൽ ഹൈസ്കൂൾ വരെ പഠിക്കുന്ന വിദ്യാർഥികളെയാണ് ഇയാൾ ഉപദ്രവിച്ചത്. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      ന്യൂയോർക്ക്: ഇരുപത് വർഷംകൊണ്ട് 400 ആൺകുട്ടികളെ പീഡിപ്പിച്ചയാൾക്ക് അമേരിക്കൻ കോടതി 180 വർഷം തടവിന് ശിക്ഷിച്ചു. ബാസ്ക്കറ്റ് ബോൾ പരിശീലകനായ ഗ്രെഗ് സ്റ്റീഫൺ(43) എന്നയാളെയാണ് ശിക്ഷിച്ചത്. പ്രായപർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങൾ ഇന്‍റർനെറ്റിലൂടെ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ഡിസ്ട്രിക്ട് കോടതി ചുമത്തിയത്.

      അമേരിക്കയിലെ ലോവ ബാസ്ക്കറ്റ് ബോൾ പരിശീലനകേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനായിരുന്നു ഗ്രെഗ് സ്റ്റീഫൻ. കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് സ്റ്റീഫനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ബാസ്ക്കറ്റ് ബോൾ പരിശീലിനത്തിനെത്തിയിരുന്ന കുട്ടികളെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
      നാലാം ക്ലാസ് മുതൽ ഹൈസ്കൂൾ വരെ പഠിക്കുന്ന വിദ്യാർഥികളെയാണ് സ്റ്റീഫൻ ഉപദ്രവിച്ചത്. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ബാസ്ക്കറ്റ് ബോൾ ഫെഡറേഷനും അമേച്ചർ അത്ലറ്റിക് യൂണിയനും സ്റ്റീഫനെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇയാൾ അംഗത്വത്തിൽനിന്ന് പുറത്താക്കി.

      ശിക്ഷ കുറയ്ക്കണമെന്ന സ്റ്റീഫന്‍റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു.
      First published: