ലക്നൗ: ഭര്‍ത്താവില്‍ നിന്നും വധഭീഷണി നേരിടുന്നെന്ന പരാതിയുമായി യുപി മന്ത്രിയുടെ ഭാര്യ. മന്ത്രി ബാബു റാം നിഷാദിന്റെ ഭാര്യ നീതുവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവിന്റെ പീഡനം സംബന്ധിച്ച് നീതു പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയയ്ക്കുകയും ചെയ്തു.
ഭാര്യ ആവശ്യത്തിലധികം പണം ചിലവഴിക്കുന്നതിനാല്‍ യോജിച്ച് പോകാന്‍ സാധിക്കുന്നില്ലെന്നും വ്യക്തമാക്കി വിവാഹമോചനം ആവശ്യപ്പെട്ട് ഇയാള്‍ കഴിഞ്ഞദിവസം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ഭാര്യ രംഗത്തെത്തിയിരിക്കുന്നത്.
"കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണ് ഭർത്താവ് മർദ്ദിക്കുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രി കൂടിയായ ഭർത്താവാണ് എന്നോട് ഇങ്ങനെ പെരുമാറുന്നത്" - നീതു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പൊലീസുകാർ ഭാർത്താവിനൊപ്പമാണെന്നും ആവർ ആരോപിക്കുന്നു. പൊലീസുകാരോട് നിരവധി തവണ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും നീതു ആരോപിക്കുന്നു.
തോക്കു ചൂണ്ടി മർദ്ദിച്ച ശേഷം ബാബുറാം തന്റെ ശരീരത്തിൽ മൂത്രമൊഴിച്ചെന്നും അവർ ആരോപിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.