ന്യൂഡല്‍ഹി: വളര്‍ത്തുമകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു(Murder). ഡല്‍ഹിയിലെ ഉത്തംനഗര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. വളര്‍ത്തുമകളെ രണ്ടാം ഭര്‍ത്താവ് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ പ്രതിയെ മര്‍ദിച്ച് അവശനാക്കിയിരുന്നു.
പ്രതിയെ പൊലീസ് ജനക്കൂട്ടത്തിനിടയില്‍ നിന്ന് മോചിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. വെള്ളിയാഴചയാണ് ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഫോണ്‍കോള്‍ എത്തിയത്. പ്രതിയെ പോക്സോ കേസ് ചാര്‍ജ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Arrest | ഇടുക്കിയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ കൂട്ട ലൈംഗിക അതിക്രമം; രണ്ട് പേർ പിടിയിൽ
ഇടുക്കി: ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് (Sexual Harassment) ഇരയായതായി പരാതി. 15 വയസുകാരിയായ പെൺകുട്ടിയാണ് അക്രമത്തിന് ഇരയായത്. ഇന്നലെ വൈകീട്ട് ഇടുക്കി പൂപ്പാറയിലാണ് സംഭവം.
സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കവെയാണ് ഇവർ പെൺകുട്ടിയെ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച സംഘം പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നാണ് വിവരം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.