• HOME
  • »
  • NEWS
  • »
  • crime
  • »
  • ബ്യുട്ടി പാർലറിലെത്തിയ യുവതികൾക്ക് ലഹരി സ്റ്റാമ്പ് വിറ്റു; ഉടമയായ സ്ത്രീ അറസ്റ്റിൽ

ബ്യുട്ടി പാർലറിലെത്തിയ യുവതികൾക്ക് ലഹരി സ്റ്റാമ്പ് വിറ്റു; ഉടമയായ സ്ത്രീ അറസ്റ്റിൽ

ബ്യൂട്ടി പാർലറിൽ എത്തുന്ന യുവതികൾക്കു വിൽക്കാൻ വേണ്ടിയാണ് ഷീല ലഹരി സ്റ്റാംപ് കൈവശംവെച്ചതെന്ന് എക്സൈസ് പറഞ്ഞു

  • Share this:

    തൃശൂർ: ബ്യുട്ടി പാർലറിലെത്തിയ യുവതികൾക്ക് ലഹരി സ്റ്റാമ്പ് വിറ്റ സംഭവത്തിൽ ഉടമയായ സ്ത്രീ അറസ്റ്റിലായി. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷി സ്റ്റൈയിൽ’ ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്. ഇവരെ കസ്റ്റഡിയിലെടുക്കുമ്പോൾ ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാമ്പ് കൈവശമുണ്ടായിരുന്നു.

    ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ഷീല സണ്ണി ലഹരി വിൽപന നടത്തിയത്. ബ്യൂട്ടി പാർലറിൽ എത്തുന്ന യുവതികൾക്കു വിൽക്കാൻ വേണ്ടിയാണ് ഷീല ലഹരി സ്റ്റാംപ് കൈവശംവെച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

    ബ്യൂട്ടി പാർലറിൽ ലഹരി വിൽപന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് കഴിഞ്ഞ ദിവസം ഇവിടെയെത്തി പരിശോധന നടത്തിയത്. കഴിഞ്ഞ കുറച്ചുദിവസമായി ഷീല സണ്ണിയും ബ്യൂട്ടി പാർലറും എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.

    Also Read- കാറില്‍ മൊബൈൽ ബാർ; ചുമട്ടു തൊഴിലാളി പിടിയിൽ

    ഇരുചക്രവാഹനത്തിലാണ് ഷീല സണ്ണി ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഷീല സണ്ണിക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് ആരാണെന്ന് കണ്ടെത്താൻ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Published by:Anuraj GR
    First published: