കണ്ണൂർ പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താനിശേരി സ്വദേശി ടി.അമല്‍, മൂരിക്കൂവല്‍ സ്വദേശി എം.വി.അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടും അറസ്റ്റ് വൈകിക്കുന്നതിൽ പ്രതിഷേധം ശക്തമായിതിനു പിന്നലെയാണ് അറസ്റ്റ് . പ്രതികളെ പിടികൂടാത്തതിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുൾപ്പെടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധം നടന്നതിനെതിരെ ജൂൺ 13ന് രാത്രിയുണ്ടായ സംഘർഷങ്ങളുടെ ഭാഗമായാണ് പയ്യന്നൂരിലെ കോൺഗ്രസ് ബ്ലോക്ക് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്. ഓഫിസിന്റെ ജനൽ ചില്ലുകളും ഫർണ്ണിച്ചറും അടിച്ചുതകർത്തിരുന്നു. തുടർന്ന് രണ്ടാഴ്ചകൾക്ക് ശേഷമാണ് പ്രതികൾ അറസ്റ്റിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റ്; ഒരു തെറ്റിന്റെ പേരിൽ ഒരുപാട് തെറ്റ് ചെയ്യാൻ ആസൂത്രിത ശ്രമമുണ്ടായി: മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത നടപടിയാണ് ഇന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയാണ് മുഖ്യമന്ത്രി.
സഭാ നടപടികൾ തടസ്സപ്പെടുത്തുന്ന ബഹളവും കോലാഹലവുമാണ് പ്രതിപക്ഷം ഉണ്ടാക്കിയത്. റൂൾ 50 സഭയിൽ വരാൻ പാടില്ലെന്ന രീതിയിൽ യു ഡി എഫ് തടസ്സപ്പെടുത്തി. എന്തിനെന്നു പോലും പറയാതെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചോദ്യോത്തരവേള തടസ്സപ്പെടുത്തി. അത് എന്തിനെന്നു പറഞ്ഞില്ല.
Also Read- വാളയാറിന് അപ്പുറം വേറെ നിലപാട് എന്നത് സര്‍ക്കാരിനോ സിപിഎമ്മിനോ ഇല്ല; മുഖ്യമന്ത്രി പിണറായി വിജയന്
ജനാധിപത്യ അവകാശം ഉപയോഗിക്കാൻ പ്രതിപക്ഷം തയാറായില്ല. നിയമസഭയ്ക്കും നാടിനും അംഗീകരിക്കാൻ കഴിയാത്ത നിലപാടാണിത്. നിയമസഭയ്ക്ക് അകത്ത് കാര്യങ്ങൾ പറയാതെ പുറത്ത് വന്ന് പറയുന്നതാണോ രീതി? വല്ലാത്ത അസഹിഷ്ണുതയാണ് സഭയിൽ കണ്ടത്.
നോട്ടീസ് കൊടുത്ത വിഷയം ഉന്നയിച്ചാൽ മറുപടി പൂർണമായും ഒഴിവാകണമെന്ന് യുഡിഎഫ് അഗ്രഹിച്ചു. സഭയിൽ ഉള്ള കാര്യങ്ങൾ പുറത്ത് വന്ന് അവർക്ക് സൗകര്യപ്രദമായ കാര്യങ്ങൾ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെത് ഒളിച്ചോടുന്ന നിലപാടാണെന്നും സഭയിൽ നടന്നത് യു ഡി എഫ് രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നാട്ടിൽ കലാപമുണ്ടാക്കാനാണ് യുഡിഎഫിന്റെ ശ്രമം. അത് സഭയിലും നടപ്പാക്കാൻ ശ്രമിച്ചു. സഭയിൽ പറയാതെ കാര്യങ്ങൾ പുറത്തു പറയുന്നതാണോ ശരി?
രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമത്തെ ന്യായീകരിക്കാൻ ആരും ശ്രമിച്ചിട്ടില്ല. എസ്എഫ്ഐ മാർച്ചിനെ സിപിഎം ജില്ലാ കമ്മിറ്റി അനുകൂലിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റിയും അക്രമത്തെ അപലപിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ അനിഷ്ട സംഭവം
ഗൗരവമായി കണ്ട് സർക്കാർ കർക്കശമായ നിയമ നടപടികളിലേയ്ക്ക് കടന്നു. അതിനെ ന്യായീകരിക്കാൻ ആരും ശ്രമിച്ചിട്ടില്ല. പെൺകുട്ടികൾ ഉൾപ്പെടെ 24 പേരെ അറസ്റ്റ് ചെയ്തു.
ഓഫീസ് ആക്രമിച്ച സംഭവം തെറ്റാണ്. ആരും അംഗീകരിച്ചില്ല. തെറ്റിനെ അംഗീകരിക്കുന്നുമില്ല. പാർട്ടിയു മുന്നണിയും സർക്കാരും എതിരായ നിലപാട് തന്നെയാണ് എടുത്തത്. പക്ഷേ, ഒരു തെറ്റിന്റെ പേരിൽ ഒരുപാട് തെറ്റ് ചെയ്യാൻ ആസൂത്രിത ശ്രമമുണ്ടായി. കലാപ അന്തരീക്ഷം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.
അപലപിച്ച ശേഷവും വലിയ രീതിയിലുള്ള ആക്ര മണം നടത്തി. ഒരു അവസരം കിട്ടിപ്പോയി എന്ന രീതിയിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.