ബംഗാളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഞ്ചരിച്ച കാറില്‍ നിന്ന് നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ട്.ബംഗാളിൽ ഹൗറ ജില്ലയിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ജാർഖണ്ഡില്‍ നിന്നുള്ള എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചാപ്, നമൻ ബിക്സൽ കോംഗാരി എന്നിവർ സഞ്ചരിച്ച കാറിൽനിന്നാണ് ബംഗാൾ പോലീസ് പണം പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടവും എവിടേക്കാണ് പണം കൊണ്ടുപോയതെന്നും അറിയാൻ ഇവരെ ചോദ്യം ചെയ്തു.
ഒരു കാറിൽ വൻ തുക കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പോലീസ് അറിയിച്ചു. നോട്ടെണ്ണൽ യന്ത്രം എത്തിച്ച് ആകെ തുക എത്രയെന്ന് എണ്ണി തിട്ടപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ടു തൃണമൂൽ കോൺഗ്രസ് നേതാവ് പാർഥ ചാറ്റർജിയുടെ സഹായിയും നടിയുമായ അർപ്പിത മുഖർജിയും ഫ്ലാറ്റിൽനിന്ന് ഇഡി 50 കോടി രൂപയോളം കണ്ടെത്തിയിരുന്നു.
Howrah,West Bengal| We've nabbed 3 MLAs of Congress from Jharkhand namely Irfan Ansari, MLA from Jamtara, Rajesh Kachhap, MLA from Khijri & Naman Bixal, MLA from Kolebira with huge amounts of cash. We would only be able to count it once counting machines come: SP Swati Bhangalia pic.twitter.com/yo8VYyW9Yq
ഇത് ബംഗാൾ ഭരിക്കുന്ന തൃണമൂൽ സർക്കാരിന് കനത്ത തിരിച്ചടി നൽകിയിരുന്നു. ഇതേ തുടർന്ന് പാർഥയെ തൃണമൂലിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ബംഗാളിൽ പണവുമായി പിടിയിലാകുന്നത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.