നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Joke costs a life|മലദ്വാരത്തിൽ പൈപ്പ് കുത്തി വായു കയറ്റി; സഹപ്രവർത്തകരുടെ 'തമാശ'യിൽ യുവാവിന് ജീവൻ നഷ്ടമായി

  Joke costs a life|മലദ്വാരത്തിൽ പൈപ്പ് കുത്തി വായു കയറ്റി; സഹപ്രവർത്തകരുടെ 'തമാശ'യിൽ യുവാവിന് ജീവൻ നഷ്ടമായി

  വായു സമ്മർദ്ദത്തെ തുടർന്ന് റഹ്മത്ത് അലിയുടെ കരൾ പൂർണമായും തകർന്നതായി ഡോക്ടർമാർ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പശ്ചിമബംഗാൾ: സഹപ്രവർത്തകരുടെ 'തമാശ'യിൽ പത്ത് ദിവസം ആശുപത്രിയിൽ നരകയാതന അനുഭവിച്ച യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. സഹപ്രവർത്തകർ മലദ്വാരത്തിലൂടെ (pumped air into the body through anus) വായു കടത്തിവിട്ടതിനെ തുടർന്ന് അത്യാഹിത നിലയിൽ ആശുപത്രിയിൽ കിടന്ന യുവാവാണ് മരണപ്പെട്ടത്.

   പശ്ചിമബംഗാളിൽ നവംബർ പതിനാറിനാണ് സംഭവം. ഹൂഗ്ലി ജില്ലയിലെ നോർത്ത് ബ്രൂക്ക് ജൂട്ട് മില്ലിലെ തൊഴിലാളിയായ റഹ്മത്ത് അലിയാണ് മരണപ്പെട്ടത്. സഹപ്രവർത്തകർ ചേർന്ന് റഹ്മത്തലിയെ പിടിച്ചുവെച്ച് മലദ്വാരത്തിൽ പൈപ്പ് കുത്തി വായു കടത്തുകയായിരുന്നു.

   സംഭവ ദിവസം രാത്രി ഷിഫ്റ്റിലായിരുന്നു റഹ്മത്ത് അലി ജോലി ചെയ്തിരുന്നു. ഷിഫ്റ്റിൽ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവർ 'തമാശ'യ്ക്ക് വേണ്ടി ചെയ്തതാണെന്നാണ് ന്യായീകരണം. എതിർക്കാൻ ശ്രമിച്ച റഹ്മത്ത് അലിയെ സഹപ്രവർത്തകർ ചേർന്ന് ബലമായി പിടിച്ചുവെച്ചായിരുന്നു കൃത്യം ചെയ്തത്.

   മലദ്വാരത്തിലൂടെ വായു കയറ്റിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ റഹ്മത്ത് അലിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഹൂഗ്ലിയിലുള്ള ചുഞ്ചുറ ഇമാംബര ആശുപത്രിയിലായിരുന്നു എത്തിച്ചത്. ഇവിടെ നിന്ന് ആരോഗ്യനില കൂടുതൽ വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

   പത്ത് ദിവസം ആശുപത്രിയിൽ ചികിത്സയിൽ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. വായു സമ്മർദ്ദത്തെ തുടർന്ന് റഹ്മത്ത് അലിയുടെ കരൾ പൂർണമായും തകർന്നതായി ഡോക്ടർമാർ അറിയിച്ചു.

   പത്ത് വയസ്സുകാരന് നേരെ ലൈംഗികാതിക്രമം; മലപ്പുറത്ത് 53 കാരനായ അധ്യാപകൻ പിടിയിൽ

   താനൂരിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം (Sexual assault നടത്തിയ 53 കാരനായ അധ്യാപകൻ പിടിയിലായി. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്റഫാണ് ( 53 ) പിടിയിലായത്. സ്കൂളിലേ 10 വയസുകാരനായ വിദ്യാർത്ഥിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
   Also Read-Fraud | 3.2 ലക്ഷം രൂപ ബില്‍ അടയ്ക്കാതെ വ്യവസായി മുങ്ങി, പരാതിയുമായി ബംഗളൂരുവിലെ റിസോര്‍ട്ട് ഉടമ

   കുട്ടി വീട്ടിൽ രക്ഷിതാക്കളോട് ഇക്കാര്യം പറയുകയും അവർ ചൈൽഡ് ലൈനിൽ (Childline)വിവരം അറിയിക്കുകയും ചെയ്തു. ചൈൽഡ് ലൈൻ നൽകിയ വിവരം അനുസരിച്ച് ആണ് താനൂർ പോലീസ് പ്രതിയെ പിടികൂടിയത്.
   Also Read-Mofia| മോഫിയ ഭർതൃവീട്ടിൽ കഴിഞ്ഞത് അടിമയെ പോലെ; ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമ: റിമാൻഡ് റിപ്പോർട്ട്

   താനൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഒരു കൈക്ക് സ്വാധീനം കുറവുള്ള വ്യക്തി ആണ് പിടിയിലായ അധ്യാപകൻ.

   2012 ലും 2019 ലും ഇയാള് സമാന കേസുകളിൽ പിടിയിൽ ആയിട്ടുണ്ട്. പരപ്പനങ്ങാടി, കരിപ്പൂർ സ്റ്റേഷനുകളിൽ ആണ് ഇയാൾക്ക് എതിരെ പരാതി വന്നത്. എന്നാല് കേസുകളിൽ ഇയാള് ശിക്ഷിക്കപ്പെട്ടില്ല. മൂന്ന് സംഭവങ്ങളിലും ആണ് കുട്ടികൾക്ക് നേരെ ആണ് ഇയാള് ലൈംഗികാതിക്രമം നടത്തിയത്.
   Published by:Naseeba TC
   First published: