തൃശൂര്‍: കൊടുങ്ങല്ലൂരില്‍ (Kodungallur) പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് കവര്‍ച്ച (Theft) നടത്തിയ പ്രതി പൊലീസ് പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശി ജഹറുല്‍ ഷെയ്ക്കാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ ബൈപാസിലെ പടാകുളം സിഗ്നലിന് സമീപം തോട്ടത്തില്‍ ആശ നാരായണന് കുട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്.
വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തി പൊളിച്ച് വീട്ടുപകരണങ്ങളാണ് കവര്‍ന്നത്. എല്‍ ഇ ഡി ടി വി, പൂജാ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉരുളികള്‍, വിളക്കുകള്‍, കിണ്ടി, കുടങ്ങള്‍ തുടങ്ങിയവയാണ് കവര്‍ച്ച ചെയ്തത്. മോഷ്ടിച്ച സാധനങ്ങള്‍ വിൽക്കാന് ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ തടഞ്ഞു വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജഹറുല്‍ ഷെയ്ക്കിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മോഷണ വിവരം പുറത്തായത്. പ്രതി കൊടുങ്ങല്ലൂരില്‍ ആക്രി കച്ചവടത്തിനായി എത്തിയതാണ്.
കൊടുങ്ങല്ലൂര്‍ ഇന്‍സ്പെക്ടര്‍ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
മോഷണമാരോപിച്ച് സ്ത്രീയെ നടുറോഡില്‍ മര്‍ദിച്ച സംഭവം; ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍തിരുവനന്തപുരം ശാസ്തമംഗലത്ത് സ്ത്രീയെ നടുറോഡില്‍ മര്‍ദിച്ച ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. മോഷണം സംശയിച്ചാണ് ശോഭയെന്ന സ്ത്രീയെ മീന കഴിഞ്ഞ ദിവസം ആക്രമിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീ യുവതിയെ മോഷണമാരോപിച്ച് കടയ്ക്ക് മുന്നിലുള്ള റോഡിലിട്ട് മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കടയുടെ മുന്നിലിരുന്നപ്പോള്‍ മാറിയിരിക്കാന്‍ ആവശ്യപ്പെട്ടെന്നും പിന്നീട് വള മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുനെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ കടയിലേക്ക് കയറിവന്നു ഫോണ്‍ ആവശ്യപ്പെട്ടെന്നും നല്‍കാത്തതിനെ തുടര്‍ന്ന് അസഭ്യം വിളിക്കുകയുമായിരുന്നെന്നായിരുന്നു ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ വാദം.
കടയ്ക്ക് മുന്നില്‍ ഇരുന്നതിനെത്തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബ്യൂട്ടി പാര്‍ലറിലേക്ക് വന്നയാളോട് മര്‍ദനമേറ്റ സ്ത്രീ വീട്ടിലേക്ക് വിളിക്കാന്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ബ്യൂട്ടി പാര്‍ലര്‍ ഉടമ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. ബ്യൂട്ടി പാര്‍ലര്‍ ഉടമ മീനയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
വള മോഷ്ടിച്ചതായി പൊലീസിന് ഇതുവരെ കണ്ടെത്താനായില്ലായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ കണ്ട് മ്യൂസിയം പൊലീസ് സ്വമേധയായാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പിങ്ക് പൊലീസ് യുവതിയുടെ പക്കല്‍ നിന്ന് പരാതി എഴുതി വാങ്ങുകയായിരുന്നു.
കടയുടെ അടുത്തുള്ള ബാങ്കില്‍ വന്നതാണെന്നു യുവതി പറയുന്നു. ബാഗില്‍ കുട്ടിയുടെ യൂണിഫോമിനൊപ്പം തന്റെ പൊട്ടിയ വള വച്ചിരുന്നു. കടയ്ക്കു മുന്നില്‍ ഫോണ്‍ ചെയ്തു നിന്നപ്പോള്‍ കടയുടമയും സുഹൃത്തും ചോദ്യം ചെയ്യുകയും തുടര്‍ന്ന് മര്‍ദിച്ചതായും യുവതി പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.