നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • 'Fake Doctor'| ഒറ്റപ്പാലത്ത് ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ ബംഗാൾ സ്വദേശി പിടിയിൽ

    'Fake Doctor'| ഒറ്റപ്പാലത്ത് ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ ബംഗാൾ സ്വദേശി പിടിയിൽ

    രണ്ടു വർഷത്തിലധികമായി ഒറ്റപ്പാലം കണ്ണിയം പുറത്ത് ചികിത്സ നടത്തിവരികയായിരുന്നു. 

    • Share this:
    പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടർ (Fake Doctor)പിടിയിൽ. കണ്ണിയംപുറത്ത്  ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന  വെസ്റ്റ് ബംഗാൾ സ്വദേശി വിശ്വനാഥ് മേസ്ത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷത്തിലധികമായി കണ്ണിയംപുറത്തെ ക്ലിനിക്കിൽ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിവരികയായിരുന്നു ഇയാൾ. ആയുർവേദത്തിന് പുറമേ അലോപ്പതി ചികിത്സയും നടത്തിവന്നിരുന്ന ഇയാൾക്കെതിരെ പൊലീസ് ആസ്ഥാനത്ത് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്.

    36 കാരനായ വിശ്വനാഥിനെ ഒറ്റപ്പാലം പോലീസാണ് അറസ്റ്റ് ചെയ്തത്.  സംസ്ഥാന പോലീസ് ആസ്ഥാനത്ത് ലഭിച്ച പരാതി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറുകയുമായിരുന്നു. തുടർന്ന് ഡോക്ടർമാരായ എസ് ഷിബു, ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർമാരായ എസ്.ബി ശ്രീജൻ, അധീഷ് സുന്ദർ എന്നിവരടങ്ങുന്ന സംഘം ഒറ്റപ്പാലത്തെത്തി പരിശോധന നടത്തി.

    ഇയാളുടെ പേരിലുള്ള സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 15 വർഷമായി സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ചികിത്സ നടത്തിയിരുന്ന വിശ്വനാഥിനെതിരെ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

    Also Read-World's Oldest Living Person | 119-ാം ജന്മദിനം ആഘോഷിച്ച് ലോകത്തെ ഏറ്റവും പ്രായമേറിയ മുത്തശ്ശി
    സി ഐ വി.ബാബുരാജൻ ,എസ്.ഐ ശിവശങ്കരൻ, എ എസ്.ഐ വി.എ ജോസഫ്  തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

    വയോധികയുടെ വാരിയെല്ല് ചവിട്ടിയൊടിച്ച മകൻ അറസ്റ്റിൽ

    മുളങ്കുന്നത്തുകാവിൽ (Mulamkkunnathukavu) വയോധികയെ മർദിക്കുകയും വാരിയെല്ല് ചവിട്ടിയൊടിക്കുകയും ചെയ്ത കേസിൽ മകൻ അറസ്റ്റിൽ (Arrest). മുളങ്കുന്നത്തുകാവ് അരിങ്ങഴിക്കുളത്ത് കോരംകുന്നത്ത് അക്കന്‍റെ ഭാര്യ തങ്കയെ (70) മർദിച്ച കേസിൽ മകൻ ബൈജുവിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
    Also Read-Aneesh Murder | പേട്ടയിലെ അനീഷ് കൊലപാതകം; വിളിച്ചുവരുത്തി കൊലപ്പെടുത്തിയതല്ലെന്ന് പൊലീസ്

    ക്രിസ്​മസ്​ തലേന്നാണ്​ സംഭവം​. കുറച്ചുനാളുകളായി കരുമത്രയിൽ താമസിക്കുന്ന ബൈജു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതും അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീട്ടിൽ വന്ന് അടിയുണ്ടാക്കുന്നതും പതിവാണ്. ഇതുസംബന്ധിച്ച്​ തങ്ക മൂന്നുതവണ പൊലീസിൽ പരാതി നൽകിയിരുന്നു​. ബൈജുവിനെ പൊലീസ്​ സ്റ്റേഷനിലേക്ക്​ വിളിച്ചുവരുത്തി താക്കീത്​ നൽകി പറഞ്ഞയക്കുകയാണ്​ പതിവ്​.

    മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി പി ജോയിയുടെ നിർദേശപ്രകാരം സബ്​ ഇൻസ്പെക്ടർ കെ. രാജൻ, അസി. സബ്​ ഇൻസ്പെക്ടർ വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു.
    Published by:Naseeba TC
    First published: