• HOME
  • »
  • NEWS
  • »
  • crime
  • »
  • Father kills Son | ബിസിനസിൽ ഒന്നരക്കോടി രൂപയ്ക്ക് കണക്കില്ല; പ്രകോപിതനായ അച്ഛൻ മകനെ തീ കൊളുത്തി കൊന്നു

Father kills Son | ബിസിനസിൽ ഒന്നരക്കോടി രൂപയ്ക്ക് കണക്കില്ല; പ്രകോപിതനായ അച്ഛൻ മകനെ തീ കൊളുത്തി കൊന്നു

ഒന്നര കോടി രൂപയുടെ കണക്കുകൾ സംബന്ധിച്ച വിശദാംശങ്ങൾ കൃത്യമായി നൽകാത്തതിന്റെ പേരിലാണ് മകനെ തീകൊളുത്തി കൊലപ്പെടുത്തിയത്.

  • Share this:
    ബിസിനസ്സുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങൾ കൃത്യമായി വെളിപ്പെടുത്താതിരുന്നതിന് അച്ഛൻ (Father) മകനെ (Son) തീകൊളുത്തി കൊന്നു. ബം​ഗളൂരുവിലെ (Bengaluru) വാൽമീകി ന​ഗറിൽ ഏപ്രിൽ 1നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒന്നര കോടി രൂപയുടെ കണക്കുകൾ സംബന്ധിച്ച വിശദാംശങ്ങൾ കൃത്യമായി നൽകാത്തതിന്റെ പേരിലാണ് ഫാബ്രിക്കേഷൻ ബിസിനസ്സ് നടത്തുന്ന, ബാബു എന്ന് വിളിക്കുന്ന സുരേന്ദ്ര കുമാർ 25 വയസ്സുള്ള തന്റെ മകൻ അർപിതിനെ തീകൊളുത്തി കൊലപ്പെടുത്തിയത്.

    സംഭവത്തിന് ദൃക്‌സാക്ഷിയായ സുരേന്ദ്രയുടെ അയൽവാസി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് കുറ്റകൃത്യം പുറത്തറിയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഒരു ഗോഡൗണിൽ നിന്ന് അച്ഛനും മകനും പുറത്തേക്ക് ഇറങ്ങി വരുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിൽ കാണുന്നത്. അതിൽ അർപിത് തന്റെ പിതാവിന്റെ അടുത്തു നിന്നും പിന്തിരിഞ്ഞു നടക്കുന്നതായും പിന്തുടർന്നെത്തുന്ന സുരേന്ദ്ര മകനെ കത്തിക്കുന്നതായും കാണാം.

    സ്വന്തമായി കൺസ്ട്രക്ഷൻ & ഫാബ്രിക്കേഷൻ ബിസിനസ്സ് നടത്തുകയായിരുന്ന സുരേന്ദ്രയുടെ സഹായി ആയി പ്രവർത്തിച്ചിരുന്നത് അർപിത് ആയിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഈ ബിസിനസ്സുമായി ബന്ധപ്പെട്ട ചില സാമ്പത്തിക കാര്യങ്ങളുടെ വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തുന്നതിൽ അർപിത് പരാജയപ്പെട്ടതാണ് സുരേന്ദ്രയെ പ്രകോപിതനാക്കിയത്. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതായാണ് റിപ്പോർട്ടുകൾ.

    സംഭവം നടക്കുമ്പോൾ അർപിത് ആയിരുന്നു സുരേന്ദ്രന്റെ കടയിൽ ജോലി ചെയ്തിരുന്നത്. ഒന്നരകോടി രൂപയുടെ കണക്ക് കൃത്യമായി നൽകുന്നതിൽ അർപിത് പരാജയപ്പെട്ടതോടെ സുരേന്ദ്ര പ്രകോപിതനായി. തുടർന്ന് സുരേന്ദ്ര മകന്റെ ശരീരത്തിൽ പെയ്ന്റ് തിന്നർ ഒഴിച്ചു. ഭയന്ന് പിന്തിരിഞ്ഞ് ഓടിയ മകന്റെ നേരെ തീപ്പെട്ടി ഉരച്ച് എറിഞ്ഞ് കത്തിക്കുകയുമായിരുന്നു എന്നാണ് വീഡിയോയിലെ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ശരീരമാസകലം തീപടർന്ന് അർപിത് തെരുവിലൂടെ ഓടുന്നതായും വീഡിയോയിൽ കാണാം.

    പിതാവ് തന്നെ കത്തിച്ചതാണെന്നും ആരെങ്കിലും സഹായിക്കണമെന്നും അർപിത് പറഞ്ഞതായി റിപ്പോർട്ടുണ്ട്. നാട്ടുകാർ ഉടൻ സഹായത്തിനെത്തുകയും അർപിതിനെ വിക്ടോറിയ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റ അർപിത് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.

    സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി അച്ഛനും മകനും തമ്മിൽ തർക്കം പതിവായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബിസിനസ്സിന്റെ ആദായവുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് അർപിത് പിതാവിന് നൽകിയിരുന്നില്ല.

    Say No to Bribe | പരാതിക്കാരനിൽ നിന്നും 5 ലക്ഷം രൂപ കൈക്കൂലി വാങ്ങി: ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിജിലൻസിന്‍റെ പിടിയില്‍

    ലോറി ഡ്രൈവറായ അയൽവാസി അംബരീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുരേന്ദ്രയെ ചാമരാജ്പേട്ട് പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്തു വരികയാണ്. സുരേന്ദ്ര സ്വന്തം മകനെ തീ കൊളുത്തി കൊലപ്പെടുത്തിയതിന് ദൃസാക്ഷിയാണ് അംബരീഷ്. കഴിഞ്ഞ വെള്ളിയാഴ്ച സുരേന്ദ്രയുടെ കെട്ടിടത്തിന് മുമ്പിൽ താൻ സുഹൃത്തുമായി സംസാരിച്ചു കൊണ്ടു നിൽക്കുമ്പോഴാണ് ദാരുണമായ സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. അർപിതിന്റെ മരണ വിവരം അറിഞ്ഞ ഉടൻ തന്നെ അംബരീഷ് പോലീസിൽ പരാതി നൽകുകയായിരുന്നു.
    Published by:Jayashankar AV
    First published: