• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |ഓഹരിവിപണിയില്‍ പണം നഷ്ടപ്പെട്ടു; കത്തി കാണിച്ച് ബാങ്ക് കൊള്ളയടിച്ച് യുവ എഞ്ചിനീയര്‍; അറസ്റ്റില്‍

Arrest |ഓഹരിവിപണിയില്‍ പണം നഷ്ടപ്പെട്ടു; കത്തി കാണിച്ച് ബാങ്ക് കൊള്ളയടിച്ച് യുവ എഞ്ചിനീയര്‍; അറസ്റ്റില്‍

ഓഹരി വിപണിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കളില്‍നിന്നായി 35 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു.

Arrest

Arrest

  • Last Updated :
  • Share this:
    ബെംഗളൂരു: ഓഹരിവിപണിയില്‍ (stock market) പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് കൊള്ളയടിച്ച (robs bank) യുവ എന്‍ജിനിയറെ (engineer) ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കാമാക്ഷിപാളയ സ്വദേശി എസ്. ധീരജ് (28) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 85.38 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും പണവും പോലീസ് പിടിച്ചെടുത്തു.

    ഈ മാസം 14നാണ് ധീരജ് എസ്ബിഐ മഡിവാള ശാഖ കൊള്ളയടിച്ചത്. വൈകീട്ട് ആറുമണിയോടെ മുഖംമൂടി ധരിച്ചെത്തിയ ധീരജ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 3.76 ലക്ഷംരൂപയും 1.89 കിലോഗ്രാം സ്വര്‍ണവും കൊള്ളയടിക്കുകയായിരുന്നു.

    ശാഖാ മാനേജരുടെ പരാതിയില്‍ കേസെടുത്ത പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഓഹരി വിപണിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ധീരജ് സുഹൃത്തുക്കളില്‍നിന്നായി 35 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തി. ധനകാര്യസ്ഥാപനത്തില്‍നിന്ന് വായ്പയും എടുത്തിരുന്നു.

    Drug Seized | കാറില്‍ മയക്കുമരുന്ന് വില്‍പന; കഞ്ചാവും എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍

    തൊടുപുഴ: ഇടുക്കിയില്‍ മയക്കുമരുന്നുമായി രണ്ട് കേസുകളിലായി യുവാക്കള്‍. നാല് പേരാണ് കഞ്ചാവും എംഡിഎംഎയുമായി തൊടുപുഴ പൊലീസിന്റെ പിടിയിലാവുന്നത്. ഷമല്‍ ഹംസ, അഭിഷേക് ജിതേഷ്, അഫ്‌സല്‍ നാസര്‍ എന്നിവരാണ് കാറില്‍ മയക്കുമരുന്നും കഞ്ചാവും വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായത്.

    വെള്ളിയാഴ്ച രാത്രിയാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. പ്രതികളില്‍ നിന്നും 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംശയാസ്പദ സാഹചര്യത്തില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് വില്‍പ്പനയാണെന്ന് മനസിലായത്.

    ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പ്രതികളില്‍ മൂന്ന് പേരെ നേരത്തെയും മയക്കുമരുന്ന് കേസുകളില്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികള പൊലീസ് കോടതിയില്‍ ഹാജരാക്കി.

    Boy Found Dead | കാണാതായ നാലു വയസുകാരന്‍ സമീപവാസിയുടെ അലമാരിയില്‍ മരിച്ച നിലയില്‍

    വീടിന് മുന്നില്‍ നിന്ന് കാണാതായ നാലു വയസുകാരനെ സമീപവാസിയുടെ അലമാരിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ ജോണ്‍ റിച്ചാര്‍ഡ്-സഹായസില്‍ജ ദമ്പതികളുടെ മകന്‍ ജോഗന്‍ റിഷി ആണ് മരിച്ചത്. സമീപവാസിയായ ഫാത്തിമ എന്ന സ്ത്രീയുടെ വീട്ടിലെ അലമാരിയില്‍ നിന്നാണ് കുട്ടിയെ കണ്ടത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

    വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ജോഗനെ കഴിഞ്ഞദിവസം ഉച്ചയോടെ കാണാതാകുകയായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ തിരക്കിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു.
    സമീപവാസിയായ ഫാത്തിമയെ സംശയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി ഇവരുടെ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ അലമാരിയില്‍ നിന്ന് കണ്ടെത്തിയത്. അലമാരിയില്‍ വായ് മൂടിക്കെട്ടിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഫാത്തിമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

    Published by:Sarath Mohanan
    First published: