നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിമാന ജീവനക്കാരിയെ അപമാനിച്ചു; യുവാവ് അറസ്റ്റിൽ

  വിമാന ജീവനക്കാരിയെ അപമാനിച്ചു; യുവാവ് അറസ്റ്റിൽ

  • Last Updated :
  • Share this:
   ബംഗളൂരു: വിമാന ജീവനക്കാരിയെ അപമാനിച്ചതിന് 28കാരനായ യുവാവ് അറസ്റ്റിലായി. മുംബൈ വിമാനത്താവളത്തിൽ വച്ചായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. വിമാനജീവനക്കാരി കടന്നുപോയപ്പോൾ ബംഗളൂരു സ്വദേശിയായ രാജു ഗംഗപ്പ പുറകിൽ സ്പർശിക്കുകയായിരുന്നു. യുവതി ശകാരിച്ചപ്പോൾ പിന്നെയും അപമാനിക്കാൻ ശ്രമിച്ചു.

   ലൈംഗികബന്ധം നിഷേധിച്ചു; 19കാരൻ മോഡലിനെ കൊന്ന് പെട്ടിയിലാക്കി

   വിമാനത്തിലെ തന്റെ സീനിയർ ഉദ്യോഗസ്ഥരോട് യുവതി ഇക്കാര്യം പറയുകയായിരുന്നു. തുടർന്ന് യുവാവിനെ പിടികൂടി സി.ഐ.എസ്.എഫിന് കൈമാറി. പിന്നീട് യുവാവിനെ എയർപോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചതിന് ഐ.പി.സി 354ാം വകുപ്പ് പ്രകാരം യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.

   ലൗ ജിഹാദ് കണ്ടെത്തിയില്ല; NIA അന്വേഷണം അവസാനിപ്പിച്ചു

   അറസ്റ്റിന് ശേഷം മുംബൈ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സംഭവത്തോട് പ്രതികരിക്കാൻ ഇൻഡിഗോ വിമാനകമ്പനി അധികൃതർ തയാറായിട്ടില്ല.

   First published:
   )}