• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |'പുഷ്പ' സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്തി; ഡ്രൈവര്‍ അറസ്റ്റില്‍

Arrest |'പുഷ്പ' സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്തി; ഡ്രൈവര്‍ അറസ്റ്റില്‍

ട്രക്കില്‍ രക്തചന്ദനം കയറ്റിയ ശേഷം മുകളില്‍ പഴങ്ങളും പച്ചക്കറിയും നിറച്ച പെട്ടികള്‍ അടുക്കിവച്ച് കോവിഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റിക്കറും ഒട്ടിച്ചായിരുന്നു ഇയാള്‍ തടികള്‍ കടത്തിയത്.

  • Share this:
    ബംഗളൂരു: അല്ലു അര്‍ജുന്‍ നായകനായി എത്തിയ തെലുങ്ക് ചിത്രം 'പുഷ്പ'യില്‍ (Pushpa movie) നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം (red sandalwood) കടത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. ബെംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ യാസിന്‍ ഇനയിത്തുള്ളയാണ് ചന്ദനം കടത്തുന്നതിനിടെ അറസ്റ്റിലായത് (arrest).

    കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. 'പുഷ്പ' കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് അയാള്‍ കള്ളക്കടത്തിന് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ട്രക്കില്‍ രക്തചന്ദനം കയറ്റിയ ശേഷം മുകളില്‍ പഴങ്ങളും പച്ചക്കറിയും നിറച്ച പെട്ടികള്‍ അടുക്കിവച്ച് കോവിഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റിക്കറും ഒട്ടിച്ചായിരുന്നു ഇയാള്‍ തടികള്‍ കടത്തിയത്.

    പോലീസിനെ വെട്ടിച്ച് കര്‍ണാടക അതിര്‍ത്തി കടന്ന ഇയാളെ മഹാരാഷ്ട്ര പോലീസാണ് പിടികൂടിയത്. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടികള്‍ വാഹനത്തില്‍ നിന്നും കണ്ടെത്തി.

    സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ സിനിമയില്‍ അല്ലു അര്‍ജുന്‍ രക്തചന്ദനം കടത്തുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിനിമ ഇന്ത്യയൊട്ടാകെ ഗംഭീര പ്രദര്‍ശനവിജയം നേടുകയും ചിത്രത്തിലെ ഗാനങ്ങള്‍ വന്‍ ഹിറ്റാവുകയും ചെയ്തു.

    Arrest |മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിന് ഹോട്ടല്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു; പ്രതി പിടിയില്‍

    ചാവക്കാട്: മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിന് ഹോട്ടല്‍ ജീവനക്കാരനായ അതിഥിതൊഴിലാളിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് (arrest) ചെയ്തു. എടക്കഴിയൂര്‍ ചങ്ങനാശ്ശേരി വീട്ടില്‍ ഷെക്കീറി(20)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. കെ.എസ്. സെല്‍വരാജിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞമാസം 24ന് എടക്കഴിയൂരിലെ സുല്‍ത്താന റെസ്റ്റോറന്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റെസ്റ്റോറന്റിലെ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി വഹാബ് അഹമ്മദിനെയാണ് ഷെക്കീറും മറ്റൊരാളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.

    മര്‍ദനത്തില്‍ വഹാബിന്റെ കണ്ണിനും ചെവിക്കും തോളെല്ലിനും പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോയി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എടക്കഴിയൂര്‍ ഖാദിരിയ്യ ബീച്ചിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് രണ്ടാം പ്രതിയായ ഷെക്കീറിനെ പിടികൂടിയത്.

    ഒളിവില്‍ കഴിയുന്ന ഒന്നാംപ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എസ്.ഐ.മാരായ യാസിര്‍, സിനോജ്, എ.എസ്.ഐ. സജിത്ത് കുമാര്‍, സി.പി.ഒ.മാരായ സുമി, ആശിഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
    Published by:Sarath Mohanan
    First published: