കൊച്ചി: പഴയ തുണികൾ ശേഖരിക്കാനെന്ന വ്യാജേന വീടുകൾ കയറിയിറങ്ങി വയോധികയുടെ സ്വർണമാല കവർന്ന് രക്ഷപ്പെട്ട ഇതര സംസ്ഥാന യുവാവ് പൊലീസ് പിടിയിൽ. ബംഗളുരു സ്വദേശി പ്രതാപിനെയാണ് (26) അങ്കമാലി പൊലീസ് പിടികൂടിയത്.
പഴയ തുണിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയ പ്രതി വീടിന്റെ മുൻവശത്തെത്തിയ വയോധികയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. വയോധിക ഒച്ചവെച്ചതോടെ സമീപവാസികൾ ഓടിയെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
വർഷങ്ങളായി പ്രതി കുടുംബവുമൊത്ത് കേരളത്തിലാണ് താമസം. പെരുമ്പാവൂർ പള്ളിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാൾ തട്ടിയെടുത്ത മാല പെരുമ്പാവൂരിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതായി കണ്ടെത്തി. ഇത് പൊലീസ് കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കാന്‍സര്‍ ബാധിതയായ തൊണ്ണൂറുകാരിയുടെ മരണം കൊലപാതകം; ചെറുമകന്‍ അറസ്റ്റില്‍
കൊല്ലം കുന്നിക്കോട് കാൻസർ ബാധിതയായിരുന്ന തൊണ്ണൂറ് വയസ്സകാരിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. മരണാനന്തരച്ചടങ്ങുകൾക്കിടെ നാട്ടുകാർക്ക് തോന്നിയ സംശയത്തെത്തുടർന്ന്, പൊലീസ് നടത്തിയ പരിശോധനയിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. വെട്ടിക്കവല കോക്കാട് തെങ്ങറക്കാവ് വിജയ വിലാസത്തിൽ പൊന്നമ്മ (90) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊന്നമ്മയുടെ മകളുടെ മകൻ സുരേഷ് കുമാറിനെ (ഉണ്ണി-35) പൊലീസ് അറസ്റ്റ് ചെയ്തു.
പൊന്നമ്മയും മകൾ സുമംഗലയും ഒരേ വീട്ടിലായിരുന്നു താമസം. സുമംഗലയുടെ മകനും ടാക്സി ഡ്രൈവറുമായ സുരേഷ് കുമാർ വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെത്തി മുത്തശ്ശിയുമായി വഴക്കിടുകയും മർദിക്കുകയും ചെയ്തിരുന്നു. പിന്നീട് വായിലും ദേഹത്തും ചോരയൊലിപ്പിച്ചു മരിച്ചു കിടക്കുന്ന പൊന്നമ്മയെയാണ് സുമംഗല കണ്ടത്.
കാൻസർ രോഗ ബാധിതയായതിനാല്‍ ചോര ഛർദിച്ചു മരിച്ചതാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇന്നലെ സംസ്കാരത്തിനായി മൃതദേഹം പുറത്തെടുത്തപ്പോൾ തലയിലെ മുറിവും കഴുത്തിലെ പാടും ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Angamaly, Chain snatcher, Crime, Kerala police