ബെംഗളൂരു (Bengaluru) നഗരത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞുനിർത്തി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ പത്തു മലയാളികൾ അറസ്റ്റിൽ. തൃശൂർ സ്വദേശി പി കെ രാജീവ്, ചാലക്കുടി സ്വദേശികളായ വിഷ്ണുലാൽ, ടി സി സനൽ, എറണാകുളം മരട് സ്വദേശി അഖിൽ, നിലമ്പൂർ സ്വദേശികളായ ജസിൻ ഫാരിസ്, സനഫ്, സമീർ, സൈനുലാബ്ദീൻ, എ പി ഷെഫീഖ്, റംഷീദ് മുസ്താഫ് എന്നിവരെയാണ് മാദനായകനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായവരിൽ നിന്ന് 10 ലക്ഷത്തോളം രൂപയും രണ്ടു കാറും ആയുധങ്ങളും പിടിച്ചെടുത്തു. മാർച്ച് 11ന് നൈസ് റോഡിൽ മാദനായകനഹള്ളിയിൽ വച്ചാണ് സംഭവം. ഹുബ്ബള്ളിയിലെ ബ്രാഞ്ചുകളിൽ നിന്നുള്ള പണവുമായി നാഗർകോവിലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച് പണം കവരുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Also Read-
Accident | അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കുട്ടിയടക്കം 4 പേർ മരിച്ചു
ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘത്തിലുൾപ്പെട്ടവരാണ് പിടിയിലായതെന്ന് ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് കെ വംശി കൃഷ്ണ പറഞ്ഞു. കൊള്ളമുതലിന്റെ ബാക്കിയുള്ള 90 ലക്ഷം രൂപ ഇയാളുടെ കൈവശമുണ്ടെന്നാണ് സംശയം. ഇയാൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരത്ത് കാർപെന്റർ ജോലിയുടെ മറവിൽ തോക്ക് നിർമാണം; രണ്ട് പേർ പിടിയിൽ
കാർപെന്റർ ജോലിയുടെ മറവിൽ തോക്ക് നിർമിച്ച രണ്ട് പേർ അറസ്റ്റിൽ. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ എ എസ് മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരശുമുട്ടിലെ അസിമിന്റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിലാണ് തോക്ക് നിർമാണം കണ്ടെത്തിയത്.
Also Read- ആറുവയസുകാരിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചു; പിതാവ് പിടിയില്‍; അമ്മാവനെ തിരയുന്നു
ഗൺ പൗഡർ, 9 എംഎം പിസ്റ്റൾ, പഴയ റിവോൾവർ, 7.62 എംഎംഎസ്എൽആർ പോലുള്ള തോക്കുകളിൽ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള സാധനങ്ങളാണ് ഇവിടെ നിന്നും പിടികൂടിയത്. വ്യാവസായിക അടിസ്ഥാനത്തിലായിരുന്നോ നിർമാണം എന്നത് വിശദമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ അറിയാൻ കഴിയുകയുളൂവെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.