ബംഗളൂരു: മദ്യപിച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇയെ സസ്പെൻഡ് ചെയ്തു. സ്റ്റേഷനിൽ നിർത്തിയിട്ട വണ്ടിയിൽ കയറിയ യുവതിയോടാണ് മോശമായി പെരുമാറിയത്. പിന്നാലെ യുവതിയുടെ വസ്ത്രത്തിൽ പിടിച്ച് വലിക്കുകയും ടിടിഇ അവരെ അസഭ്യവാക്കുകൾ പറയുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നു. ഇതോടെയാണ് റെയില്‍വേ ടിടിഇയെ സസ്പെൻഡ് ചെയ്തത്. ഹൗറ -എസ്‍എംവിടി പ്രതിവാര എക്സ്പ്രസ് കൃഷ്ണരാജപുരം സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്.
സ്റ്റോപ്പില്ലാത്ത സ്റ്റേഷനില്‍ നിർത്തിയിട്ട ട്രെയിനിൽ യുവതി ഓടിക്കയറുകയായിരുന്നു. ഇത് കണ്ട് സ്റ്റോപ്പില്ലാതെയും സ്റ്റേഷനിൽ വണ്ടി നിർത്തിയതോടെ യുവതി ട്രെയിനിൽ ഓടിക്കയറി. ഇതിനിടെ കൃഷ്ണരാജപുരം സ്റ്റേഷനിലെ ടിടിഇ സന്തോഷ് യുവതിയോട് ടിക്കറ്റ് കാണിക്കാനാവശ്യപ്പെട്ടു. ഈ ട്രെയിനിലേക്കുള്ള ടിക്കറ്റല്ലാത്തതിനാൽ വണ്ടിയിൽ കയറരുതെന്ന് സന്തോഷ് യുവതിയോട് പറഞ്ഞു. തന്‍റെ കയ്യിൽ ടിക്കറ്റുണ്ടല്ലോ എന്ന് യുവതി തിരിച്ച് ചോദിച്ചു. ഇതോടെയാണ് അസഭ്യവാക്കുകൾ പറഞ്ഞ് ടിടിഇ യുവതിയുടെ വസ്ത്രത്തിൽ പിടിച്ച് വലിച്ചത്.
Also read-ട്രെയിനിൽ യാത്രക്കാരിക്കു മേൽ മൂത്രമൊഴിച്ച ടിടിഇ അറസ്റ്റിൽ
ശബ്ദം കേട്ട് ആളുകൾ എത്തിയതോടെ ടിടിഇ നല്ല മദ്യലഹരിയിലാണെന്ന് വ്യക്തമായി.മാത്രമല്ല, ഹംസഫർ എക്സ്പ്രസിന്‍റെ ടിടിഇ അല്ല സന്തോഷെന്നും, സ്റ്റേഷനിലെ ടിക്കറ്റ് ചെക്കിംഗ് ചുമതലയായിരുന്നു സന്തോഷിനെന്നും വ്യക്തമായി. ഇതോടെ ബഹളമായി. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും യാത്രക്കാരിയോട് മോശമായി പെരുമാറിയതിനും ടിടിഇ സന്തോഷിനെ റെയിൽവേ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.