• HOME
  • »
  • NEWS
  • »
  • crime
  • »
  • Bengaluru Mob Violence | ബംഗളുരു കലാപം: SDPI നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ

Bengaluru Mob Violence | ബംഗളുരു കലാപം: SDPI നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ

സംഘർഷം നിയന്ത്രണാതീതമായതോടെ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. അറുപതോളം പൊലീസുകാർക്കും പരിക്കേറ്റിരുന്നു

bengaluru

bengaluru

  • Share this:
    ബംഗളുരു: പൊലീസ് വെടിവയ്പ്പിനും മൂന്നുപേരുടെ മരണത്തിനും ഇടയാക്കിയ സംഘർഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവ് മുസാമിൽ പാഷ അറസ്റ്റിലായി. പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു ഫേസ്ബുക്കിൽ നടത്തിയ വിദ്വേഷ പോസ്റ്റിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ എംഎൽഎയുടെ വീട് ഉൾപ്പടെ കലാപകാരികൾ തീയിട്ട് നശിപ്പിച്ചിരുന്നു.

    സംഘർഷം നിയന്ത്രണാതീതമായതോടെ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. അറുപതോളം പൊലീസുകാർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ ഇതുവരെ നൂറിലേറെ പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. സംഘർഷത്തിനിടയാക്കിയ ഫേസ്ബുക്ക് പോസ്റ്റിട്ട എംഎൽഎയുടെ ബന്ധുവായ ആളും അറസ്റ്റിലായിട്ടുണ്ട്. സംഘർഷം എസ്ഡിപിഐയുടെ ഗൂഢാലോചനയാണെന്ന് കർണാടകയിലെ ഭരണപക്ഷം ആരോപിക്കുന്നു.

    സംർഘഷത്തിനിടെ പതിനഞ്ചോളം വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. കാവൽബൈരസന്ദ്ര, ഭാരതിനഗർ, താനറി റോഡ് എന്നിവിടങ്ങളിലായാണ് അക്രസംഭവങ്ങൾ അരങ്ങേറിയത്. ഡിജെ ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിൽവെച്ചാണ് ആൾക്കൂട്ടം പൊലീസിനെ ആക്രമിച്ചത്.

    അക്രമം വ്യാപിച്ചതോടെ വിപുലമായ പൊലീസ് സന്നാഹത്തെ പ്രദേശങ്ങളിൽ വിന്യസിച്ചു. ഇതോടെയാണ് സംഘർഷത്തിന് അയവുവന്നത്.
    You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
    അക്രമത്തെ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അപലപിച്ചു. 'എം‌എൽ‌എയുടെ വീടിനും ഡിജെ ഹള്ളഇ പോലീസ് സ്റ്റേഷനും തുടർന്നുണ്ടായ കലാപവും അപലപനീയമാണ്. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സർക്കാർ മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പത്രപ്രവർത്തകർക്കും പോലീസിനും പൗരന്മാർക്കും നേരെയുള്ള ആക്രമണം അനുവദക്കാനാകില്ല. കുറ്റക്കാരെല്ലാം കർശന നടപടി നേരിടേണ്ടിവരും”- മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.
    Published by:Anuraj GR
    First published: