ബെംഗളൂരു: പാർക്കിലിരിക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. മാർച്ച് 25നാണ് കോറമംഗല നാഷണൽ ഗെയിംസ് വില്ലേജ് പാർക്കിൽനിന്ന് പെൺകുട്ടിയെ വലിച്ചിഴച്ച് കാറിൽ കയറ്റിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
രാത്രിയിൽ സുഹൃത്തുമായി പാർക്കിൽ സംസാരിച്ചിരിക്കുകയായിരുന്നു യുവതി. പ്രതികളിലൊരാൾ ഇവരുടെ സമീപത്തെത്തി രാത്രി പാർക്കിൽ ഇരിക്കുന്നതിനെ ചോദ്യം ചെയ്തു. സുഹൃത്തിനെ പറഞ്ഞയച്ചശേഷം ഇയാൾ കാറുമായി പാർക്കിന് പുറത്തു കാത്തുനിന്ന സുഹൃത്തുക്കളെ വിളിച്ചുവരുത്തി യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
Also Read- ഇടുക്കിയിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; ദമ്പതികൾ മരിച്ചു
ഓടുന്ന കാറിൽ പുലർച്ചെ വരെ യുവതിയെ നാലു പേരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് യുവതിയെ വീടിന് സമീപത്ത് ഇറക്കിവിട്ടു. പീഡനത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bengaluru, Gang rape, Gang rape case