• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യുവതിയെ ആക്രമിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ഓല ഡ്രൈവര്‍ അറസ്റ്റില്‍


Updated: June 5, 2018, 8:06 PM IST
യുവതിയെ ആക്രമിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ഓല ഡ്രൈവര്‍ അറസ്റ്റില്‍

Updated: June 5, 2018, 8:06 PM IST
ബെംഗലുരു: സവാരിയ്ക്കിടെ യാത്രക്കാരിയെ ആക്രമിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ 'ഓല' ഡ്രൈവര്‍ അറസ്റ്റില്‍. വിമാനത്താവളിത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുപത്തിയാറുകാരി ആക്രമണത്തിനിരയായത്.

സംഭവം നടന്നു മൂന്നു മണിക്കൂറിനകം പ്രതിയെ പൊലീസ് പിടികൂടി. അക്രമത്തിനിരയായ യുവതി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.

ആര്‍ക്കിടെക്ടായ യുവതി ജൂണ്‍ ഒന്നിനു പുലര്‍ച്ചെയാണ് വിമാനത്താവളത്തിലെത്താന്‍ കാര്‍ വിളിച്ചത്. യാത്രയ്ക്കിടെ സ്ഥിരം റൂട്ടില്‍നിന്നു മാറി വാഹനമോടിച്ചതു ചോദ്യം ചെയ്‌തെങ്കിലും അതാണ് എളുപ്പവഴി എന്നായിരുന്നു ഡ്രൈവറുടെ മറുപടി.

യാത്രയ്ക്കിടെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ മറ്റു ചിലരെ കൂട്ടി കൂട്ടമാനഭംഗത്തിനിരയാക്കുമെന്നും ഭീഷണിപ്പെടുത്തി.

അതിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ നഗ്‌നചിത്രങ്ങളെടുക്കുകയും ചെയ്തു. അതേസമയം പൊലീസ് ക്ലിയറന്‍സ് ഇല്ലാത്ത ഡ്രൈവറെ ജോലിക്കെടുത്തതിന് ടാക്‌സി കമ്പനിക്ക് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
First published: June 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍