കോട്ടയത്ത് ബെവ്കോ ഔട്ട്ലെറ്റില് നിന്ന് മദ്യം മോഷ്ടിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. കൊല്ലം സ്വദേശി നെപ്പോളിയന് ഫെര്‍ണാണ്ടസിനെതിരെയാണ് നടപടി. 180 മില്ലിയുടെ മദ്യക്കുപ്പിയാണ് ഇയാളുടെ പക്കല്‍നിന്നു പിടികൂടിയത്. മുണ്ടിനുള്ളില്‍ കുപ്പി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
നെപ്പോളിയന് ഫെര്ണാണ്ടസില് നിന്ന് മദ്യം പിടികൂടുന്ന ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നിരുന്നു.പിന്നാലെയാണ് പ്രതിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. മദ്യം വാങ്ങാനായി പുറത്തു ക്യൂ നിന്ന ആളാണ് മോഷണ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് നെപ്പോളിയനെതിരെ നടപടിയെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.