നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Bevco | ലക്ഷങ്ങളുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരൻ അറസ്റ്റിൽ; 29.5 ലക്ഷം രൂപ പിടിച്ചെടുത്തു

  Bevco | ലക്ഷങ്ങളുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരൻ അറസ്റ്റിൽ; 29.5 ലക്ഷം രൂപ പിടിച്ചെടുത്തു

  ഒക്ടോബർ 25നാണ് കാഞ്ഞിരത്ത് പ്രവർത്തിയ്ക്കുന്ന മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരൻ ഗിരീഷാണ് നാലു ദിവസത്തെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായി മുങ്ങിയത്.

  Gireesh_bevco

  Gireesh_bevco

  • Share this:
  പാലക്കാട്: കാഞ്ഞിരപ്പുഴയിൽ ബിവറേജസ് മദ്യവിൽപ്പന (bevco) കേന്ദ്രത്തിലെ കളക്ഷൻ തുകയുമായി മുങ്ങിയ ജീവനക്കാരനെ പൊലീസ് (Kerala police) അറസ്റ്റ് ചെയ്തു. ആലത്തൂർ സ്വദേശി ഗിരീഷിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പണവുമായി മുങ്ങിയ ഇയാളെ കഴിഞ്ഞ ദിവസം ആലത്തൂരിൽ വെച്ച് പിടികൂടുകയായിരുന്നു. ഒക്ടോബർ 25നാണ് കാഞ്ഞിരത്ത് പ്രവർത്തിയ്ക്കുന്ന മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരൻ ഗിരീഷാണ് നാലു ദിവസത്തെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായി മുങ്ങിയത്.

  Also Read- പാലക്കാട് കാഞ്ഞിരത്ത് ബിവറേജസ് ഔട്ട്ലറ്റിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി

  തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ ഇയാൾ നാട്ടിലെത്തിയതോടെ പൊലീസ് അറസ്റ്റ ചെയ്യുകയായിരുന്നു. പ്രതിയിൽ നിന്നും  ഇരുപത്തിയൊമ്പതര ലക്ഷം രൂപയും കണ്ടെടുത്തതായി മണ്ണാർക്കാട് ഡിവൈഎസ്പി അറിയിച്ചു. ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷൻ തുകയായ  31, 25, 240 രൂപയുമായാണ് ഇയാൾ കടന്നുകളഞ്ഞത്. കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാലാണ് പണം അടക്കാതിരുന്നത്. ഈ പണം   ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ കൊടുത്തു വിട്ടപ്പോഴാണ് പണവുമായി മുങ്ങിയത്.

  സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഇയാൾ തമിഴ്നാട്ടിലേക്ക് മുങ്ങി. സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് അയച്ച ശേഷമാണ് മുങ്ങിയത്.  ഇയാൾ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ടു വർഷത്തിലേറെയായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്.
  Published by:Anuraj GR
  First published:
  )}